Nov 29, 2021 • 10M

സണ്ണി ലിയോണി എന്ത്കൊണ്ട് ആരാധിക്കപ്പെടുന്നു ?

സണ്ണി ലിയോണിക്ക്, താനൊരു പോൺ സ്റ്റാർ ആയിരുന്ന കാലത്തും പ്രഫഷന് പുറത്ത് തനതായ വ്യക്തിപ്രഭാവം ഉണ്ട്

Anagha Jayan E
Comment1
Share
 
1.0×
0:00
-9:40
Open in playerListen on);
Episode details
1 comment

ലോകം എമ്പാടും ഉള്ള പോൺ ഇൻഡസ്ട്രികളുടെ ചരിത്രം പരിശോധിച്ചാൽ സണ്ണി ലിയോണിയോളം ആഘോഷിക്കപ്പെട്ട മറ്റൊരു പോൺ സ്റ്റാർ വേറെയില്ലെന്ന് കാണാം. ലിംഗഭേദമെന്യേ, ഭാഷാഭേദമെന്യേ ആളുകൾ ഉറക്കെ പറയാൻ മടിക്കാത്തതും, ആരാധന തുറന്നുപറയാൻ ധൈര്യം കാട്ടുന്നതുമായ പോൺ സ്റ്റാർ സണ്ണി ലിയോണി തന്നെയാണ്. മലയാളികളുടെ കാര്യം തന്നെ നോക്കിയാൽ, ഇതിന് മുൻപുള്ള തലമുറകളിലെ അഡൽറ്റ് ചിത്രങ്ങളിലെ നായികമാർക്ക് കൊടുക്കാത്ത പരിഗണനയും അംഗീകാരവുമാണ് സണ്ണി ലിയോണിക്ക് നൽകി പോരുന്നത്.

എറണാകുളത്ത് ഒരു ഡിജിറ്റൽ ആക്‌സസറീസ് ഷോറൂം ഉദ്‌ഘാടനം ചെയ്യാൻ അവർ വന്നപ്പോഴുണ്ടായ അനിയന്ത്രിതമായ പുരുഷാരവും സണ്ണി ലിയോണിയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾക്ക് ലഭിക്കുന്ന സ്വീകാര്യതയും തന്നെ മതി ഇത് വ്യക്തമാകാൻ. 'ഞാനൊരു ഷക്കീല ഫാൻ ആണ്' എന്ന് തുറന്നുപറയുന്നത് കുറച്ചിൽ ആയിരുന്ന പിൻതലമുറയെ പുറംതള്ളി, ഇന്നത്തെ യുവത്വം തങ്ങൾ 'സണ്ണി ചേച്ചിയുടെ പിള്ളേർ' ആണെന്ന് ഉറക്കെ പറയുന്നു. ഈ ആരാധനയ്ക്ക് പിന്നിലെ രാഷ്ട്രീയം ചർച്ച ചെയ്യുകയാണ് ഇനി.

എന്തുകൊണ്ട് സണ്ണി ലിയോണി?

കാര്യം സിംപിളാണ്. സണ്ണി ലിയോണിക്ക്, താനൊരു പോൺ സ്റ്റാർ ആയിരുന്ന കാലത്തും പ്രഫഷന് പുറത്ത് തനതായ വ്യക്തിപ്രഭാവം ഉണ്ട്. പോൺ സിനിമകളിൽ മുഖം കാണിക്കാതിരുന്നിട്ടും, നർത്തകിയും നടിയുമായ രാഖി സാവന്തിന് സണ്ണിയോളം സ്വീകാര്യതയില്ല എന്നത് തന്നെ ഇതിന് ഉദാഹരണമാണ്. ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് 'ദേശി' പ്രതിച്ഛായ ഇല്ലാത്തത് മൂലമാണ് സണ്ണി ലിയോണിയെ ഇന്ത്യൻ ജനത നെഞ്ചിലേറ്റിയത് എന്നാണ്.

കാനഡയിൽ ജനിച്ച് വളർന്ന്, ഹോളിവുഡിൽ അടക്കം തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ശേഷം ഇന്ത്യയിൽ എത്തിയ സണ്ണി ലിയോണി ഇന്ത്യക്കാരുടെ കണ്ണിൽ ഒരു ആഗോള വ്യക്തിത്വമാണ്. താനൊരു പോൺ സ്റ്റാർ ആണെന്ന് തുറന്നുപറയാനും ആ വിലാസത്തിൽ പൊതുവിടങ്ങളിൽ പ്രത്യക്ഷപ്പെടാനും സണ്ണി ലിയോണി യാതൊരു മടിയും കാണിച്ചിരുന്നില്ല എന്നതും, തന്റെ പ്രഫഷനോട് ജനം കൂട്ടിവായിക്കുന്ന വാക്കിലും നോക്കിലും ഉള്ള വശ്യത സണ്ണി ഒട്ടുമേ പ്രകടിപ്പിച്ചില്ല എന്നതും ഇതിന് കാരണമായി. ചുരുക്കി പറഞ്ഞാൽ സണ്ണി ലിയോണി എന്താണ് എന്നതിൽ ഉപരി അവർ സ്വയം എങ്ങനെ 'ക്യാരി ചെയ്തു' എന്നതാണ് ഈ ഇമേജ് ബിൽഡിങ്ങിന് പുറകിൽ.

സാമൂഹ്യ പ്രതിബദ്ധത ചില്ലറ കാര്യമല്ല!

സ്ത്രീകളും പുരുഷന്മാരും കുടുംബപ്രേക്ഷകരും പോലും പൊതുവായി തിരിച്ചറിയുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന സെലിബ്രിറ്റി ആയി സണ്ണി ലിയോണി ഉയർന്നത് ഒരു തരത്തിൽ പറഞ്ഞാൽ അവരുടെ സാമൂഹ്യ സേവനങ്ങൾ കൊണ്ട് തന്നെയാണ്. ഹോളിവുഡ്-ബോളിവുഡ് ചലച്ചിത്ര മേഖലകളിലെ തിരക്കുള്ള നടിയായി നിറഞ്ഞ് നിൽക്കുമ്പോഴും സണ്ണി ലിയോണിയുടെ പേര് വാർത്തകളിൽ നിറയുന്നത് അവർ ചെയുന്ന സാമൂഹ്യ സേവനങ്ങളുടെ പേരിലാണ്. കഴിഞ്ഞ പത്ത് വർഷങ്ങൾക്കിടെ സണ്ണി ലിയോണിയെ കുറിച്ച് ആഗോള മാധ്യമങ്ങളിൽ വന്ന ആറ് വാർത്തകൾ പരിശോധിച്ചാൽ തന്നെ ഈ കാര്യം വ്യക്തമാകും.

1. സണ്ണി ലിയോണി മുംബൈയിലെ സാധാരണക്കാരായ കുട്ടികൾ പഠിക്കുന്ന ഒരു സ്‌കൂളിനെ സാമ്പത്തികമായി പിന്തുണയ്ക്കുന്നു.

2. അശരണരും വയോധികരായ ദമ്പതിമാരെ ദത്തെടുത്ത് സണ്ണി ലിയോണി.

3. സണ്ണി ലിയോണി താൻ ഹിറ്റ് ചിത്രങ്ങളിൽ അണിഞ്ഞ അടിവസ്ത്രങ്ങൾ ലേലത്തിൽ വച്ച് സ്വരുക്കൂട്ടിയ പണം സാമൂഹ്യസേവനത്തിന് ഉപയോഗിച്ചു.

4. മൃഗങ്ങളുടെ അവകാശങ്ങൾക്കായി നിലകൊള്ളുന്ന peta സംഘടനയുമായി കൈകോർത്ത് സണ്ണി ലിയോണി അതിഥി തൊഴിലാളികൾക്ക് സൗജന്യ ഭക്ഷണം ഏർപ്പെടുത്തി.

5. സണ്ണി ലിയോണി ഇന്ത്യക്കാരിയായ ഒരു അനാഥ ബാലികയെ ദത്തെടുത്ത് തന്റെ മൂത്ത പുത്രിയായി ലാളിച്ച് വളർത്തുന്നു.

6. സണ്ണി ലിയോൺ ഒരു തികഞ്ഞ മൃഗസ്നേഹിയാണ്.

7. സണ്ണി ലിയോണി, ആരും കൊതിക്കുന്ന ഒരു വിശ്വസ്തയായ ഭാര്യയുമാണ്.

ഒരു നാടിന് ഇവരെ നെഞ്ചിലേറ്റാൻ വേറെന്ത് വേണം?!

ഇനി ചോദ്യം സ്ത്രീകളോടാണ്..

സമൂഹത്തിന്റെ പല തുറകളിൽ നിന്നുള്ള പതിനഞ്ച് സ്ത്രീകളോട് സണ്ണി ലിയോണിയെ കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോൾ ലഭിച്ച പൊതുവായ ഉത്തരം ഇതാണ്: "അവരുടെ ജോലി എന്തോ ആയിക്കൊള്ളട്ടെ, അവരുടെ സാമൂഹ്യ സേവനവും മാതൃത്വവും എല്ലാം ഞങ്ങൾക്ക് വളരെ ഇഷ്ടമാണ്. അക്കാര്യങ്ങളിൽ ഞങ്ങൾക്ക് അവരോട് ആരാധനയാണ്."

ഇന്ത്യയിൽ ആദ്യമായി സാമൂഹ്യ സേവന രംഗത്തേക്ക് ഇറങ്ങിത്തിരിച്ച പോൺ സ്റ്റാർ സണ്ണി ലിയോണിയല്ല. എണ്ണിയാൽ ഒടുങ്ങാത്ത ട്രാൻസ്‌ജെൻഡർ വ്യക്തികൾക്ക് അഭയവും ആശ്രയവും ആയ ഷക്കീല ഇന്ത്യയുടെ ഗതകാല അഡൽറ്റ് മൂവി സ്റ്റാർ ആണ്. ഈ സത്യം ഭൂരിഭാഗം പേർക്കും അറിയുക പോലുമില്ല. സാമൂഹ്യ പ്രതിബദ്ധതയുള്ള പോൺ മൂവി നായകന്മാരും നിരവധിയാണ്. എന്നിട്ടും എന്തുകൊണ്ട് സണ്ണി ലിയോണി മാത്രം ആരാധിക്കപ്പെടുന്നു?

ഇനി ചോദ്യം സ്ത്രീകളോടാണ്: നിങ്ങളിൽ എത്ര പേർ സണ്ണി ലിയോണി അഭിനയിച്ച ഒരു അഡൽറ്റ് മൂവി എങ്കിലും കണ്ടിട്ടുണ്ട്? ഭൂരിഭാഗം സ്ത്രീകളുടെയും ഉത്തരം 'ഒന്നും തന്നെ കണ്ടിട്ടില്ല' എന്നതായിരിക്കും. കാരണം സണ്ണി ലിയോണി ആരാധിക്കപ്പെടുക, അവരുടെ പേര് കേട്ടാൽ ജനം മുഖം ചുളിക്കാതിരിക്കുക എന്നതെല്ലാം അവരെക്കാൾ ഉപരി ഇന്നാട്ടിലെ പുരുഷന്മാരുടെ ആവശ്യമാണ്!

'നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട പോൺ സ്റ്റാർ ആരാണ്?' എന്ന് ചോദിച്ചാൽ ഇന്ത്യയിലെ ശരാശരി പുരുഷന്മാരും ആൺകുട്ടികളും ഒട്ടും ആലോചിക്കാതെ പറയുന്ന പേര് സണ്ണി ലിയോണിയുടേതാണ്. എന്നാൽ ഇതേ ചോദ്യം പെണ്കുട്ടികളോടും സ്ത്രീകളോടും ചോദിച്ചാലും അവർക്ക് മറ്റൊരു ഉത്തരം ഉണ്ടായിരിക്കില്ല എന്നതാണ് വൈരുദ്ധ്യം! അതെന്താ, ഇന്നാട്ടിലെ പോൺ ചിത്രങ്ങൾക്ക് നായകന്മാർ ഇല്ലേ?

കാര്യം വളരെ ലളിതമാണ്, പുരുഷന്മാർ അഡൽറ്റ് മൂവി കാണുക ഒരു സാധാരണ കാര്യവും സ്ത്രീകൾ അഡൽറ്റ് മൂവി കാണുക ഇന്നും അംഗീകരിക്കപ്പെടാത്ത കാര്യവുമാണ്. അങ്ങനെ നോക്കിയാൽ സാമൂഹ്യ പ്രതിബദ്ധത മുൻനിർത്തി സണ്ണി ലിയോണിയുടെ ഇമേജ് സമൂഹത്തിൽ നോർമലൈസ് ചെയ്യുക എന്നത് പുരുഷപ്രജയുടെ പൊതുവായ ആവശ്യം ആയിരുന്നു എന്ന് മനസ്സിലാക്കാം.

അഡൽറ്റ് ചിത്രങ്ങളിലെ പുരുഷകേസരിമാർ

ഡാനിയൽ ഫെറാറ, ഡാനി ഡി, റോക്കോ സിഫെർഡി, ജോണി സിൻസ്.. ഇവരൊക്കെ ആരാണെന്നല്ലേ? ലോക അഡൽറ്റ് സിനിമാലോകം അടക്കി ഭരിക്കുന്ന ചില പുരുഷകേസരിമാർ ആണ്. ഇവരെ നമുക്ക് അറിയുക പോലുമില്ല. കാരണം ലളിതമാണ്, ഇന്ത്യയിൽ പ്രചരിക്കുന്ന അഡൽറ്റ് ചിത്രങ്ങൾ 99 ശതമാനവും നിർമ്മിക്കപ്പെടുന്നത് തന്നെ പുരുഷന്മാർക്ക് വേണ്ടിയാണ്. ലൈംഗികതയിൽ പുരുഷനെ സന്തോഷിപ്പിക്കുന്ന സ്ത്രീയോ, പുരുഷന് കണ്ട് ആനന്ദിക്കാവുന്ന വിധമുള്ള സ്ത്രീയെയോ മാത്രമേ പോൺ പ്രേക്ഷകർ ഏറ്റുവാങ്ങൂ. എന്നാൽ ഇന്ത്യയിൽ പോൺ ചിത്രങ്ങൾ കാണുന്നത് പുരുഷന്മാർ മാത്രമാണോ?

ഒരു പ്രശസ്ത അഡൽറ്റ് മൂവി സൈറ്റ് പുറത്ത് വിട്ട കണക്കുകൾ പ്രകാരം ഇന്ത്യയിലെ പോൺ പ്രേക്ഷകരിൽ മുപ്പത് ശതമാനം സ്ത്രീകളാണ്. സ്ത്രീകൾ തല മൂടി നടക്കുന്ന ഗ്രാമങ്ങൾ നിന്നുമുള്ള ഇന്ത്യയിൽ മുപ്പത് ശതമാനം എന്നത് തീർച്ചയായും വലിയൊരു കണക്ക് തന്നെയാണ്. എന്നിട്ടും എന്താണ് പോൺ നായകന്മാർക്ക് നാട്ടിൽ മാർക്കറ്റ് ഇല്ലാത്തത്? സ്ത്രീകൾ അഡൽറ്റ് സിനിമ കാണുന്നു എന്നും ആസ്വദിക്കുന്നു എന്നും തുറന്ന് പറയാൻ മടിക്കുന്നത് തന്നെ.

ഇനി മടിക്കാതെ തുറന്നുപറഞ്ഞാൽ അവർ നേരിടുന്ന സദാചാര ആക്രമണം അതിഭീകരം ആകും എന്നതുതന്നെ! സ്ത്രീകൾക്ക് വേണ്ടി നിർമ്മിക്കപ്പെടുന്ന പോൺ ചിത്രങ്ങൾ പലപ്പോഴും ഇന്ത്യൻ സ്ത്രീകൾക്ക് ഇടയിൽ പ്രചാരത്തിൽ എത്താറില്ല എന്നൊരു സത്യം കൂടിയുണ്ട്.

പുരുഷനെ സന്തോഷിപ്പിക്കാനും അവന്റെ സന്തോഷം കണ്ട് തൃപ്തിപ്പെടാനും ആണ് സ്ത്രീകൾ തലമുറകളായി ശീലിച്ചിട്ടുള്ളത്. ലൈംഗിക സംതൃപ്തിയിൽ പോലും നിർണ്ണായകമായ തരത്തിൽ പുരുഷാധിപത്യം ഈ സമൂഹത്തിൽ വേരോടിയിരിക്കുന്നു എന്നതിന് ഇതിൽ കൂടുതൽ എന്ത് തെളിവ് വേണം?!

സ്ത്രീകളുടെ ലൈംഗിക താത്പര്യങ്ങൾ

പെണ്ണ് കാണാൻ പോയി തുടങ്ങുന്നതിന് മുൻപേ പുരുഷന്മാർ തങ്ങളുടെ ഭാര്യാസങ്കൽപങ്ങൾ തുറന്ന് പറയുക പതിവാണ്. 'പെണ്ണിന് നല്ല നിറം വേണം, അരയ്ക്ക് ഒപ്പം മുടി വേണം, വിടർന്ന കണ്ണ് വേണം, ഒതുങ്ങിയ അരക്കെട്ട് വേണം..' എന്ന് തുടങ്ങി കാൽപാദങ്ങൾ സുന്ദരമായിരിക്കണം എന്നുവരെ നിബന്ധന വയ്ക്കുന്ന പുരുഷന്മാർ ഈ നാട്ടിലുണ്ട്.

എന്നാൽ വിവാഹക്കമ്പോളതിലേക്ക് ഇറങ്ങുന്ന ഒരു സ്ത്രീയോട് ഭർത്താവിനെ കുറിച്ചുള്ള സങ്കൽപ്പങ്ങൾ ചോദിച്ചാൽ അവർ തുറന്നുപറയുക സാമ്പത്തിക ഭദ്രതയും സാമൂഹ്യ ബോധവും തുറന്ന സംസാര രീതിയും, ഏറിപ്പോയാൽ തിങ്ങിയ മുടിയും ഉയരവും എല്ലാമാണ്. തങ്ങളുടെ കാമനകൾക്ക് അനുസരിച്ചുള്ള പുരുഷനെ കണ്ടെത്താൻ സ്ത്രീകൾക്ക് പരമ്പരാഗത രീതിയിൽ അവസരമില്ല എന്നത് പോട്ടെ, ലഭിക്കുന്ന ഭർത്താവിൽ നിന്ന് തങ്ങൾക്ക് തൃപ്തിയാകുന്ന വിധത്തിൽ ലൈംഗിക സുഖം നേടാൻ പോലും സ്ത്രീകൾ പ്രാപ്തരല്ല എന്നത് ഏറെ ദുഃഖകരമായ വസ്തുതയാണ്.

സ്ത്രീകളും പുരുഷന്മാരും കുടുംബപ്രേക്ഷകരും പോലും പൊതുവായി തിരിച്ചറിയുകയും ചർച്ച ചെയ്യുകയും ചെയ്യുന്ന സെലിബ്രിറ്റി ആയി സണ്ണി ലിയോണി ഉയർന്നത് ഒരു തരത്തിൽ പറഞ്ഞാൽ അവരുടെ സാമൂഹ്യ സേവനങ്ങൾ കൊണ്ട് തന്നെയാണ്

ഗൂഗിൾ സെർച് കണക്കുകൾ പ്രകാരം 'എങ്ങനെ പുരുഷന് ലൈംഗിക സുഖം നൽകാം' എന്ന ചോദ്യം ആയിരക്കണക്കിന് ഇന്ത്യൻ സ്ത്രീകൾ തെരഞ്ഞിട്ടുണ്ട്. അതേ സമയം എങ്ങനെ സ്ത്രീയെ ലൈംഗികമായി തൃപ്തിപ്പെടുത്താം എന്ന് തെരഞ്ഞ പുരുഷന്മാർ വളരെ കുറവാണ് താനും. അതിലും കൂടുതൽ സെർച് ചെയ്യപ്പെട്ടിട്ടുള്ള മറ്റൊരു ചോദ്യമുണ്ട്: 'ഉഭയ ലൈംഗിക ബന്ധത്തിൽ നിന്ന് എങ്ങനെ രതിമൂർച്ഛ നേടാം' എന്ന്. ഇത് ചോദിച്ചിരിക്കുന്നത് തൊണ്ണൂറ് ശതമാനവും സ്ത്രീകൾ തന്നെയാണ് എന്ന് എടുത്ത് പറയേണ്ടതില്ലല്ലോ. ഓരോ വട്ടം ലൈംഗികബന്ധത്തിൽ ഏർപ്പെടുമ്പോഴും രതിമൂർച്ഛ പോലും അനുഭവിക്കാതെ പുരുഷനെ സംതൃപ്തിപ്പെടുത്താൻ പരിശ്രമിക്കുകയാണ് ഇന്നാട്ടിലെ സ്ത്രീകൾ!

സോഷ്യൽ മീഡിയ രസക്കാഴ്ച..

സണ്ണി ലിയോണിയുടെ ഓരോ പോസ്റ്റിന് താഴെയും പ്രവഹിക്കുന്ന ആയിരക്കണക്കിന് കമന്റുകളിൽ സ്ത്രീകളും പുരുഷന്മാരും ഉണ്ട്. പുരുഷന്മാർ പലരും പോൺ മൂവികളെ അടിസ്ഥാനപ്പെടുത്തിയ കമന്റുകൾ ഇടാൻ മടിക്കുന്നുമില്ല. പക്ഷെ സ്ത്രീകൾ കൂടുതലും 'സല്യൂട്ട് കമന്റുകൾ' ആണ് പോസ്റ്റ് ചെയ്യുന്നത്. അതേ സമയം ഇന്ത്യൻ പോൺ ഇൻഡസ്ട്രിയിലെ നടന്മാരുടെ ഫെയ്‌സ്ബുക്ക് പ്രൊഫൈലിൽ ചെന്ന് നോക്കിയാലും പുരുഷന്മാരുടെയോ ഫെയ്ക്ക് സ്ത്രീ പ്രൊഫൈലുകളുടെയോ കമന്റുകൾ തന്നെയാണ് കൂടുതൽ എന്നത് മറ്റൊരു വസ്തുതയാണ്. 'സണ്ണി ചേച്ചി ഉയിർ' എന്ന് പുരുഷന്മാർ വിളിച്ചുകൂവുന്ന അതേ ശബ്ദത്തിൽ ഒരു മെയിൽ പോൺ സ്റ്റാറിന്റെ പേര് വിളിച്ച് കൂവാൻ ഇന്നാട്ടിലെ സ്ത്രീകൾക്ക് എന്നാണ് സാധിക്കുക?!