Dec 7, 2021 • 5M

'മദ്യപിക്കുമ്പോൾ അവൻ തല്ലും പക്ഷെ അവൻ ചെലവ് നോക്കുന്നില്ലേ?' ടോക്സിക് ബന്ധങ്ങളെ വെള്ളപൂശുന്ന സമൂഹം!

"കുഞ്ഞുങ്ങളെ ഓർത്തു ബന്ധത്തിൽ തുടരൂ , മദ്യപിക്കുമ്പോൾ അവൻ തല്ലും പക്ഷെ മക്കളെ ജീവനല്ലേ' ഡിവോഴ്‌സ് എന്ന് പറയുമ്പോഴേ ഉപദേശം തുടങ്ങും

She's equal
Comment1
Share
 
1.0×
0:00
-5:07
Open in playerListen on);
Episode details
1 comment

മാനസികമായും ശാരീരികമായും അനാരോഗ്യകരമായ ഒരു ബന്ധത്തിൽ നിന്നും ഇറങ്ങിപ്പോരാൻ ശ്രമിച്ചാലും സമൂഹത്തിന്റെ ചില ചങ്ങലക്കണ്ണികൾ അതിനനുവദിക്കില്ല. ഇത്തരം എതിർപ്പുകളെ അവഗണിക്കാനുള്ള ശക്തിയാണ് ഓരോ സ്ത്രീയും ആദ്യം ആർജ്ജിക്കേണ്ടത്.

മാനസികാരോഗ്യവുമായി ബന്ധപ്പെട്ട ഒരു ചർച്ചയിൽ ടോക്സിക് റിലേഷൻസിനെ പറ്റി പറഞ്ഞത് ഓർക്കുന്നു .ടോക്സിക് റിലേഷനുകൾ ഒളിഞ്ഞിരിക്കുന്നത് 3 C കളിലാണ്. Control , Competition, Conflict. ഒരു ബന്ധത്തിൽ ശക്തമായി ഇതൊക്കെ തലപൊക്കി തുടങ്ങിയാൽ നിറുത്തി ഇറങ്ങാൻ സമയം ആയീന്നു മനസ്സിലാക്കണം .

Control- കുറെ നിയന്ത്രണങ്ങൾ പങ്കാളിയുടെ മേലെ അടിച്ചേൽപ്പിക്കുക ,Competition - ഒരു ടീം ആണ് നമ്മൾ എന്ന ചിന്തയില്ലാതെ മത്സര ബുദ്ധിയോടെ പെരുമാറുക , പങ്കാളിയുടെ ഉയർച്ചയിൽ അസ്വസ്ഥത തോന്നുക , Conflict - ഒരു കാരണവുമില്ലാതെ ഉണ്ടാവുന്ന വഴക്ക് , അസ്വാരസ്യങ്ങൾ . ഇതൊക്കെ ഒരു ബന്ധത്തിൽ ഉണ്ടെങ്കിൽ അതൊരു ടോക്സിക് റിലേഷൻ തന്നെയാണ്. രണ്ടാമതൊന്നാലോചിക്കാതെ ഇറങ്ങി പോരണം.

ടോക്സിക് റിലേഷനുകൾ ഒളിഞ്ഞിരിക്കുന്നത് 3 C കളിലാണ്. Control , Competition, Conflict. ഒരു ബന്ധത്തിൽ ശക്തമായി ഇതൊക്കെ തലപൊക്കി തുടങ്ങിയാൽ നിറുത്തി ഇറങ്ങാൻ സമയം ആയീന്നു മനസ്സിലാക്കണം

വിവാഹ മോചനങ്ങൾ , ബ്രേക്ക് അപ്പ് ഒക്കെ നമ്മുടെ നാട്ടിൽ സർവ്വ സാധാരണമായ ഒരു കാര്യമായി പതുക്കെ മാറുകയാണെങ്കിലും , വിവാഹ മോചിതയായ ഒരു സ്ത്രീ സമൂഹത്തിൽ ജീവിക്കാൻ പെടുന്ന പാട് അവർക്കറിയാം . "കുഞ്ഞുങ്ങളെ ഓർത്തു ബന്ധത്തിൽ തുടരൂ , മദ്യപിക്കുമ്പോൾ അവൻ തല്ലും പക്ഷെ മക്കളെ ജീവനല്ലേ ,ഒറ്റയ്ക്ക് ജീവിക്കുമ്പോ അറിയാം അതിന്റെ പാട് " തുടങ്ങി എത്ര ഉപദേശങ്ങൾ ആവും ബന്ധം വേർപെടുത്താൻ ഒരുങ്ങുന്ന ഒരു സ്ത്രീ കേൾക്കേണ്ടി വരിക .

എന്തേലും ഒരു നല്ല കാരണം ഉണ്ടെങ്കിൽ ബാക്കി 100 പ്രശ്നങ്ങളെ അവഗണിക്കാൻ ആണ് സമൂഹം നമ്മളെ പഠിപ്പിക്കുന്നത് . ഒരു ബന്ധവും100% പെർഫെക്റ്റ് അല്ല എങ്കിലും ഒന്നോ രണ്ടോ പോസിറ്റീവ് കാര്യങ്ങളിൽ മാത്രം തൂങ്ങി പിടിച്ചു സ്വയം ഒരു ബന്ധത്തിൽ നശിക്കരുത്.

അത് പോലെ തന്നെ പ്രധാനമാണ് പങ്കാളിയിൽ ഉള്ള വിശ്വാസം. നിങ്ങളുടെ പങ്കാളി ഒരു ഫോട്ടോ ഇടുമ്പോൾ , ഒന്ന് വൈകി എത്തുമ്പോൾ എന്തിനു സോഷ്യൽ മീഡിയയിൽ ഒരു പുതിയ സുഹൃത്തിനെ ആഡ് ചെയ്യുമ്പോൾ പോലും നിങ്ങളുടെ മനസ്സ് അസ്വസ്ഥമാകുന്നുണ്ടെങ്കിൽ നിങ്ങളിലേക്ക് തന്നെ ഒരു എത്തി നോട്ടം ആവശ്യമാണ് . അങ്ങനെ ഒക്കെ പോകുന്ന പുകഞ്ഞ കൊള്ളികൾ പുറത്തു എന്ന ആറ്റിട്യൂട് പുലർത്തിയില്ലെങ്കിൽ CID പണി ചെയ്തു ടെൻഷൻ അടിച്ചു തീരും ജീവിതം .

എന്നെ വേണ്ടെങ്കിലും ഞാൻ പ്രേമിച്ചു അതോണ്ട് അയാളെ/അവളെ മാത്രേ വിവാഹം കഴിക്കൂ ,ഇനി വിവാഹം കഴിച്ചാൽ എന്തൊക്കെ സംഭവിച്ചാലും അതിൽ തൂങ്ങി കിടക്കും പോലുള്ള ചിന്തകൾ വെച്ച് പുലർത്തുന്നത് അപകടകരമാണ് .

എന്ത് പറഞ്ഞാലും അമേരിക്കയും യൂറോപ്പുമല്ല ഇത് കേരളമാണ് എന്ന് പറയുന്നവർ ഉണ്ടാവും എന്ന ബോധത്തോടു കൂടി തന്നെ ഒരു കാര്യം പറയാം . പാശ്ചാത്യ രാജ്യങ്ങളിൽ ഐ ലവ് യു പറഞ്ഞല്ല ആണും പെണ്ണും അടുക്കുന്നത് . തമ്മിൽ അറിയാൻ അടുത്തിടപഴകും. അതിന്റെ ഇടയിൽ ചിലപ്പോൾ അടിച്ചു പിരിയും ചിലപ്പോൾ ഐ ലവ് യു സ്റ്റേജിലേക്ക് പോകും .

Control- കുറെ നിയന്ത്രണങ്ങൾ പങ്കാളിയുടെ മേലെ അടിച്ചേൽപ്പിക്കുക ,Competition - ഒരു ടീം ആണ് നമ്മൾ എന്ന ചിന്തയില്ലാതെ മത്സര ബുദ്ധിയോടെ പെരുമാറുക , പങ്കാളിയുടെ ഉയർച്ചയിൽ അസ്വസ്ഥത തോന്നുക , Conflict - ഒരു കാരണവുമില്ലാതെ ഉണ്ടാവുന്ന വഴക്ക് , അസ്വാരസ്യങ്ങൾ . ഇതൊക്കെ ഒരു ബന്ധത്തിൽ ഉണ്ടെങ്കിൽ അതൊരു ടോക്സിക് റിലേഷൻ തന്നെയാണ്

അത് കഴിഞ്ഞു കുറെ കഴിഞ്ഞാണ് "Will you marry me” . എന്നിട്ടും ഇവിടെ ഡിവോഴ്സ് നിരക്ക് കൂടുതൽ ആണല്ലോ എന്ന് ചോദിച്ചാൽ , സമൂഹത്തെ ഭയന്ന് , കംഫർട്ട് സോൺ വിടാൻ ഭയന്ന് , കുഞ്ഞുങ്ങളെ ഓർത്തു മാത്രം വീർപ്പു മുട്ടി കഴിയുന്ന എത്ര പേര് നമുക്കിടയിൽ ഉണ്ട് എന്ന് ഞാൻ ചോദിക്കും .

ഇപ്പോഴത്തെ കുഞ്ഞുങ്ങളെ നമ്മുടെ കഴിവിന്റെ മാക്സിമം ഉപയോഗിച്ചാണ് നമ്മൾ വളർത്തുന്നത് . പ്രെഗ്നൻസി മുതൽ ഓരോ സ്റ്റേജിലും കുഞ്ഞിന് best തന്നെ കൊടുക്കണം എന്നാണ് ഞാൻ ഉൾപ്പടെ മിക്ക അച്ഛനമ്മമാരുടേം വാശി . പണ്ടൊക്കെ പരീക്ഷക്ക് നല്ല മാർക്ക് കിട്ടിയാൽ ഹോട്ടലിലെ ഭക്ഷണം സിനിമ . പക്ഷെ ഇന്ന് അങ്ങനെ അല്ല . കുഞ്ഞുങ്ങൾക്ക് മിക്ക കാര്യങ്ങളും എളുപ്പത്തിൽ ലഭ്യമാണ് .

കുഞ്ഞുങ്ങളോട് NO പറയാൻ തന്നെ വയ്യ മിക്ക മാതാപിതാക്കൾക്കും . നോ അംഗീകരിക്കാൻ മക്കൾക്ക് പറ്റുന്നുണ്ടോ , കൂടെയുള്ളവരുടെ വികാരങ്ങൾ മനസ്സിലാക്കുന്നുണ്ടോ , എവിടെ എന്ത് പറയണം എന്ന ബോധമുണ്ടോ എന്നൊക്കെ ശ്രദ്ധിച്ചേ പറ്റൂ . അല്ലെങ്കിൽ ഇനിയും കഴുത്തുകൾ അറുക്കപ്പെടും , ആസിഡ് കുപ്പികൾ തുറക്കപ്പെടും .

പ്രേമത്തിൽ നിന്ന് പിന്മാറിയാൽ കാമുകൻ കൊല്ലും, ജാതീം മതോം മാറി പ്രേമിച്ചാൽ വീട്ടുകാർ കൊല്ലും ,ഇനി വിവാഹം കഴിച്ചാലോ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവു കൊല്ലും

പ്രേമത്തിൽ നിന്ന് പിന്മാറിയാൽ കാമുകൻ കൊല്ലും, ജാതീം മതോം മാറി പ്രേമിച്ചാൽ വീട്ടുകാർ കൊല്ലും ,ഇനി വിവാഹം കഴിച്ചാലോ സ്ത്രീധനത്തിന്റെ പേരിൽ ഭർത്താവു കൊല്ലും

മൊത്തത്തിൽ സ്ത്രീജന്മം പുണ്യ ജന്മം! മാറണം ഈ അവസ്ഥ. മാറ്റം വരേണ്ടത് സ്ത്രീകളിൽ നിന്ന് തന്നെയാണ്.

എഴുത്ത് : സിന്ധു, സാമൂഹിക വിഷയങ്ങളെപ്പറ്റി തുറന്നെഴുതുന്ന സിന്ധു സോഷ്യൽ മീഡിയയിൽ അനേകം ഫോളോവേഴ്സ് ഉള്ള വ്യക്തിയാണ്