കാൽവിരലുകൾ കൈകൾക്ക് സമം; സ്വപ്നച്ചിറക്കുകൾ…

Listen now (8 min) | മനക്കരുത്തുണ്ടെങ്കിൽ ഏത് പ്രതിസന്ധികളെയും മറികടക്കാം എന്ന് ജീവിതം കൊണ്ട് തെളിയിച്ചിട്ടുള്ളവർ നമുക്ക് ചുറ്റും നിരവധിയാണ്. ജീവിതം വഴിമുട്ടിയ ഘട്ടത്തിൽ നിന്നും ഫീനിക്സ് പക്ഷിയെ പോലെ ഉയർത്തെഴുന്നേറ്റവർ എല്ലാ കാലത്തും സമൂഹത്തിന് പ്രചോദനവുമാണ്. എന്നാൽ ജനനം മുതൽ പ്രതിസന്ധിയിൽ അകപ്പെട്ടവരോ? ജന്മനാ ഇരുകൈകളും ഇല്ലാത്ത സ്വപ്ന അഗസ്റ്റിൻ എന്ന പ്രശസ്ത ചിത്രകാരിയുടെ ജീവിതം നമുക്ക് കേൾക്കാം. കൈകൾ ഇല്ലാതെ എങ്ങനെ ചിത്രകാരി ആയി എന്നാണോ? കാലുകളാണ് സ്വപ്നയുടെ കൈയും ചിറകും ആകാശവും എല്ലാം..!

Listen →