Feb 22 • 8M

നേട്ടങ്ങളെ 'പരവതാനി വിരിച്ച്' സ്വീകരിച്ച ശാലിനി; കാർപെറ്റ് ബാഅൺ എന്ന വലിയ നേട്ടം !

സ്ത്രീകളുടേത് എന്ന് മുദ്ര കുത്തപ്പെട്ട പ്രഫഷനുകളിൽ നിന്ന് വ്യത്യസ്തമായ ഒരു തൊഴിൽ മേഖല തന്നെ തെരഞ്ഞെടുക്കുന്ന സ്ത്രീകൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്. അങ്ങനെ ഒരു സംരംഭകയാണ് ശാലിനി ജോസ്‌ലിൻ

Anagha Jayan E
Comment
Share
 
1.0×
0:00
-7:54
Open in playerListen on);
Episode details
Comments

ഒന്നുമില്ലായ്മയിൽ നിന്ന് സ്വന്തമായി സാമ്രാജ്യം കെട്ടിപ്പടുത്ത മനുഷ്യർ എന്നും അത്ഭുതങ്ങൾ തന്നെയാണ്. അത് സ്വന്തമായി ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്ത ഒരു വീട്ടമ്മ ആണെങ്കിലോ? വീടിന്റെ നാല് ചുവരുകൾക്ക് ഉള്ളിൽ ഒതുങ്ങിയുള്ള ജീവിതത്തിൽ നിന്ന് ചിറക് വിരിച്ച് ആകാശങ്ങൾ കീഴടക്കിയ സ്ത്രീകൾ എല്ലാ തലമുറകൾക്കും ഉദാത്തമായ മാതൃകകൾ ആണ്.

കണ്ടും കെട്ടും ശീലിച്ച, സ്ത്രീകളുടേത് എന്ന് മുദ്ര കുത്തപ്പെട്ട പ്രഫഷനുകളിൽ നിന്ന് വ്യത്യസ്തമായ ഒരു തൊഴിൽ മേഖല തന്നെ തെരഞ്ഞെടുക്കുന്ന സ്ത്രീകൾ നമ്മുടെ ഇടയിൽ തന്നെയുണ്ട്. അങ്ങനെ ഒരു സംരംഭകയെ ആണ് ഇന്ന് നമ്മൾ പരിചയപ്പെടുന്നത്.

ജോസ്‌ലിൻ - പൊന്നമ്മ ദമ്പതികളുടെ മൂന്ന് പെൺമക്കളിൽ മൂത്ത കുട്ടിയായി എറണാകുളത്ത് പിറന്ന ശാലിനി, ഒരു സാധാരണ കെമിസ്ട്രി ബിരുദധാരിയിൽ നിന്നും ഒരു വലിയ ബ്രാൻഡിന്റെ തലപ്പത്ത് എത്തിയ യാത്ര ആരുടേയും കണ്ണഞ്ചിപ്പിക്കുന്നതാണ്.

വിവാഹ ശേഷം പഠിച്ച വിഷയം തന്നെ അടിസ്ഥാനം ആക്കി ഒരു മെഡിക്കൽ ട്രാൻസ്‌ക്രിപ്‌ഷൻ കമ്പനിയിൽ അനലിസ്റ്റ് ആയി ജോലി ചെയ്തിരുന്ന ശാലിനി ആദ്യമായി കാർപ്പെറ്റിങ് എന്ന മേഖലയെ കുറിച്ച് ചിന്തിക്കുന്നത് തന്നെ ഒരു കുടുംബ സുഹൃത്തിന്റെ ഗൃഹപ്രവേശത്തിൽ പങ്കെടുത്തപ്പോഴാണ്

വിവാഹം, കുടുംബജീവിതം, കുട്ടികൾ.. ഇതിനെല്ലാം ഇടയിൽ തന്റെ മനസ്സിന്റെ കോണിൽ ഉണ്ടായിരുന്ന സംരംഭകത്വം എന്ന സ്വപ്നം കൈവിടാതിരുന്നതിന്റെ ഫലമാണ് ഇന്ന് നമ്മൾ കാണുന്ന ശക്തയായ ശാലിനി.

വിവാഹ ശേഷം പഠിച്ച വിഷയം തന്നെ അടിസ്ഥാനം ആക്കി ഒരു മെഡിക്കൽ ട്രാൻസ്‌ക്രിപ്‌ഷൻ കമ്പനിയിൽ അനലിസ്റ്റ് ആയി ജോലി ചെയ്തിരുന്ന ശാലിനി ആദ്യമായി കാർപ്പെറ്റിങ് എന്ന മേഖലയെ കുറിച്ച് ചിന്തിക്കുന്നത് തന്നെ ഒരു കുടുംബ സുഹൃത്തിന്റെ ഗൃഹപ്രവേശത്തിൽ പങ്കെടുത്തപ്പോഴാണ്. മൂന്ന് മക്കളോടൊപ്പം കൊച്ചിയിലേക്ക് താമസം മാറിയ ശേഷമാണ് ഈ മേഖലയുടെ പ്രാധാന്യം അവർ മനസ്സിലാക്കുന്നത് തന്നെ. ശാലിനിയുടെ വാക്കുകൾ ഇങ്ങനെ:

"എത്ര നല്ല രീതിയിൽ നിങ്ങൾ ഒരു വീട് ഫർണിഷ് ചെയ്തിട്ടുണ്ടെങ്കിലും എത്ര നല്ല പെയിന്റ് അടിച്ചിട്ടുണ്ടെങ്കിലും കാർപ്പെറ്റിങ്ങും സീലിങ്ങും വൃത്തിയായി ചെയ്തിട്ടില്ലെങ്കിൽ അത് മുഴച്ച് നിൽക്കുക തന്നെ ചെയ്യും. ഒരു ഫ്രണ്ടിന്റെ ഗൃഹപ്രവേശം നടന്നപ്പോൾ ആണ് അത്ര മനം മയക്കുന്ന രീതിയിൽ ഫർണിഷിങ്ങും പെയിന്റിങ്ങും ചെയ്യാൻ സാധിക്കും എന്ന് ഞാൻ മനസ്സിലാക്കിയത്. പക്ഷെ അവർ നിലത്ത് വിരിച്ചിരുന്നത് കീറിയ ചവിട്ടികൾ ആയിരുന്നു.

അത് എന്നെ വല്ലാതെ അസ്വസ്ഥയാക്കി. എന്തുകൊണ്ടാണ് തറയുടെ ഭംഗി ആളുകൾക്ക് ഒരു വിഷയം അല്ലാത്തത്?! തുടർന്നുള്ള ദിവസങ്ങളിൽ ഞാൻ അതിനെ കുറിച്ചായി റിസർച്ച്. എങ്ങനെ ഒരു വീടിന്റെ തറ, മുകൾവശം എന്നിവ ഭംഗിയാക്കാം എന്ന് ഞാൻ തല പുകഞ്ഞ് ആലോചിച്ചു. അങ്ങനെയാണ് ഒരു സ്റ്റാർട്ട് അപ്പിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നത് തന്നെ."

കൂടുതൽ അന്വേഷണത്തിൽ, ഉത്തർ പ്രദേശിലെ ബദോഹി എന്ന ജില്ലയിൽ നിന്നുമാണ് കാർപ്പെറ്റുകൾ ഏറ്റവും കൂടുതൽ നാട്ടിൽ ഒഴുകി എത്തുന്നത് എന്ന് അവർ തിരിച്ചറിഞ്ഞു. കൂടുതൽ ഒന്നും ചിന്തിക്കാതെ അവർ കിട്ടിയ ട്രെയിനിന് ടിക്കറ്റ് എടുത്ത് ആ നാട്ടിലേക്ക് യാത്രയായി. തിരിച്ച് എത്തിയപ്പോഴേക്ക് ബദോഹിയിൽ ശാലിനിക്ക് നിരവധി പരിചയക്കാരും അവർ മുഖേന ബിസിനസ് ഡീലുകളും രൂപപ്പെട്ട് കഴിഞ്ഞിരുന്നു! "എന്റെ ജീവിതത്തിലെ ഏറ്റവും ത്രില്ലിംഗ് ആയ ദിവസങ്ങൾ കഴിഞ്ഞാണ് ഞാൻ കേരളത്തിൽ തിരിച്ചെത്തിയത്. അതൊരു പുതിയ തുടക്കം തന്നെ ആയിരുന്നു," ശാലിനി പറയുന്നു.

ആദ്യ ഓർഡർ നൽകിയത് അയൽവാസിയും ഇന്റീരിയർ ഡിസൈനറും ആയ ഒരു സുഹൃത്ത് ആയിരുന്നു. ഒരു ആർക്കിടെക്ടിന് ഒപ്പം ഇരുന്ന് എങ്ങനെ ഓരോ ശൈലിയിൽ ഉള്ള കെട്ടിടത്തിനും യോജിച്ച കാർപ്പെറ്റിങ് ചെയ്യാം എന്ന് ശാലിനി മനസ്സിലാക്കി. അങ്ങനെ ശാലിനിയുടെ കാർപെറ്റ് ബാൺ എന്ന കമ്പനി ഔദ്യോഗികമായി പിറവി എടുത്തു.

ആദ്യ ഓർഡർ നൽകിയത് അയൽവാസിയും ഇന്റീരിയർ ഡിസൈനറും ആയ ഒരു സുഹൃത്ത് ആയിരുന്നു. ഒരു ആർക്കിടെക്ടിന് ഒപ്പം ഇരുന്ന് എങ്ങനെ ഓരോ ശൈലിയിൽ ഉള്ള കെട്ടിടത്തിനും യോജിച്ച കാർപ്പെറ്റിങ് ചെയ്യാം എന്ന് ശാലിനി മനസ്സിലാക്കി

ഇന്ന്, കൊച്ചിയിലെ അറിയപ്പെടുന്ന കാർപെറ്റിങ് ആൻഡ് ഫാൾസ് സീലിംഗ് കമ്പനിയുടെ ഉടമയാണ് ശാലിനി ജോസ്‌ലിൻ. നിരവധി പഞ്ചനക്ഷത്ര ഹോട്ടലുകൾ, സ്റ്റുഡിയോ അപ്പാർട്ട്മെന്റുകൾ, എലീറ്റ് റെസിഡൻഷ്യൽ കോംപ്ലക്സുകൾ എന്ന് വേണ്ട, കൊച്ചിൻ ഇന്റർനാഷ്ണൽ എയർപോർട്ടിന്റെ വിഐപി ലോഞ്ചിന് വരെ കാർപ്പെറ്റിങ് ചെയ്തത് ശാലിനി എന്ന സംരംഭകയാണ്.

"ഒരു വീടിന്റെ ഓരോ ആസ്‌പെക്ടിന് വേണ്ടിയും എത്ര സമയവും എഫർട്ടും ആണ് നമ്മൾ എടുക്കുന്നത്.. പക്ഷെ കാർപ്പെറ്റിങ്ങിനെ കുറിച്ച് കേരളത്തിൽ ആരും ചിന്തിക്കുക പോലും ചെയ്യാത്തത് എന്താണ്? നമ്മുടെ വീടിന് യോജിക്കുന്ന പെയിന്റ് വാങ്ങി അടിക്കുന്നത് പോലെ തന്നെയാണ് യോജിക്കുന്ന കാർപ്പെറ്റിങ്ങും സീലിങ്ങും ചെയ്യുന്നതും. പക്ഷെ ആ ഘട്ടം എത്തുമ്പോൾ മാത്രം നമ്മൾ കടയിൽ ലഭ്യം ആയത് വാങ്ങി നിലത്ത് വിരിക്കുക മാത്രം ചെയ്യും.

അതും വെള്ളം ആകാൻ ഇടയുള്ള സ്ഥലങ്ങളിൽ ചവിട്ടികൾ വിരിക്കുക എന്നതിൽ ഉപരി കാർപ്പെറ്റിങ്ങിനെ സൗന്ദര്യപരമായ വശത്തെ കുറിച്ച് ആരും ചിന്തിക്കാറ് പോലുമില്ല. അവിടെയാണ് കാർപെറ്റ് ബാൺ എന്ന എന്റെ കമ്പനിയുടെ പ്രസക്തി. കാർപ്പെറ്റിങ്ങിന്റെ ആവശ്യകത നിങ്ങൾക്ക് മനസ്സിലാകുക ഒരു പക്ഷെ നല്ല രീതിയിൽ കാർപ്പെറ്റിങ് ചെയ്ത് കഴിയുമ്പോൾ മാത്രമാണ്," അവർ പറയുന്നു.

തിരിഞ്ഞ് നോക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാത്ത പാതകളിലൂടെ കടന്ന് വന്ന ഒരാൾ ആയാണ് ശാലിനി സ്വയം കാണുന്നത്. ഒരു കമ്പനിയിലെ ശമ്പളം വാങ്ങുന്ന ഉദ്യോഗസ്ഥ എന്നത്തിൽ നിന്നും ഉയർന്ന്, മറ്റൊരു മേഖലയിലെ പ്രശസ്തമായ ഒരു കമ്പനിയുടെ ഉടമസ്ഥ എന്ന തലത്തിലേക്ക് അവർ സ്വയം ഉയർന്ന് വന്നിരിക്കുന്നു. കഠിനാദ്ധ്വാനവും നിശ്ചയദാർഢ്യവും ആത്മാർത്ഥമായ ആഗ്രഹവും ആണ് ഈ ഉയർച്ചയുടെ കാരണമായി ശാലിനി ചൂണ്ടി കാട്ടുന്നത്.

"കോവിഡ് പടർന്ന് പിടിച്ചപ്പോൾ എല്ലാ മേഖലകളും ഒരു പോലെ ബാധിക്കപ്പെട്ടു. അതിൽ എന്റെ കമ്പനിയും ഉൾപ്പെട്ടു. പക്ഷെ കൃത്യമായ മാർക്കറ്റ് റിസേർച്ചുകളും ട്രെൻഡ് ചെക്കുകളും വഴി അധിക നഷ്ടങ്ങൾ ഇല്ലാതെ, വളരെ വിജയകരമായി തന്നെ ഈ ഘട്ടവും നമ്മൾ തരണം ചെയ്തു. അത് വലിയ ഭാഗ്യം തന്നെയാണ്," അവർ പറയുന്നു.

"ഒരു വിഷയത്തെ കുറിച്ച് പഠിക്കാനും ആഴത്തിൽ അറിയാനും നിങ്ങൾക്ക് ആത്മാർത്ഥമായി ആഗ്രഹം തോന്നുന്നു എങ്കിൽ ഒട്ടും മടി കൂടാതെ നിങ്ങൾ അതിനായി ഏതറ്റം വരെയും യാത്ര ചെയ്യണം. അങ്ങനെ ഒരു യാത്ര ഞാൻ ചെയ്തില്ലായിരുന്നു എങ്കിൽ ഇന്ന് ഈ കാണുന്ന സാമ്രാജ്യം എനിക്ക് സ്വന്തം ആകില്ലായിരുന്നു. എനിക്ക് വേണമെങ്കിൽ നമ്മുടെ നാട്ടിൽ ഇരുന്ന് കൊണ്ട് സെക്കൻഡ് ഹാൻഡ് ഡാറ്റ വച്ച് പഠനങ്ങൾ നടത്തി, റിസോഴ്സുകൾ മാത്രം വിശ്വസിച്ച് ബിസിനസ് തുടങ്ങാമായിരുന്നു.

പക്ഷെ അതിന്റെ കൃത്യത നമുക്ക് അളക്കാൻ സാധിക്കില്ല. നമ്മൾ നേരിട്ട് കണ്ട് മനസ്സിലാക്കിയ ഒരു പ്രക്രിയ നമ്മൾ പ്രാവർത്തികം ആക്കാൻ ശ്രമിച്ചാൽ നമുക്ക് നമ്മുടെ സംശയങ്ങൾക്ക് മാത്രമേ പിന്നെ ഉത്തരങ്ങൾ തേടേണ്ടി വരികയുള്ളൂ. ആ ഉത്തരങ്ങളിലൂടെ നമ്മൾ വളരുകയും ചെയ്യും," ശാലിനി ആത്മവിശ്വാസത്തോടെ പറയുന്നു.

സ്വന്തം സ്വപ്‌നങ്ങൾ പൂർത്തിയാക്കുക അവനവന്റെ മാത്രം ഉത്തരവാദിത്വം ആണെന്ന് തിരിച്ചറിഞ്ഞ് അതിനായി ഇറങ്ങി തിരിക്കുക എന്നത് തന്നെയാണ് ഒരു വിജയ യാത്രയുടെ ഏറ്റവും ആദ്യത്തേതും അതേ സമയം ഏറ്റവും കഠിനവും ആയ പടി

വിവാഹം കഴിഞ്ഞു എന്നോ കുട്ടികൾ കുഞ്ഞാണ് എന്നോ പറഞ്ഞ് സ്വപ്ന പദ്ധതികൾ നാളേക്ക് മാറ്റി വയ്ക്കുന്ന സ്ത്രീകൾക്ക്, കുടുംബിനികൾക്ക്, ഉത്തമമായ മാതൃകയാണ് ശാലിനി ജോസ്ലിൻ. പ്രതിബന്ധങ്ങൾ എന്ത് തന്നെ ആയാലും അത് തരണം ചെയ്യാൻ തയ്യാറായി മുന്നോട്ട് പോകുന്നവർക്കേ ജീവിത വിജയം സാധ്യം ആകൂ എന്നവർ സ്വന്തം ജീവിതം കൊണ്ട് അടിവര ഇടുന്നു. ഒരു സ്ത്രീ ഒരു സംരംഭം തുടങ്ങുമ്പോൾ അതിനെ പ്രോത്സാഹിപ്പിക്കാൻ എന്ന പോലെ തന്നെ നിരുത്സാഹപ്പെടുത്താനും ചുറ്റിലും ആളുകൾ കാണും. എന്നാൽ അതിനെ എല്ലാം ഉറച്ച മനസ്സോടെ തരണം ചെയ്താണ് ഓരോ സ്ത്രീ സംരംഭകയും നമ്മുടെ സമൂഹത്തിൽ സ്വന്തം കയ്യൊപ്പ് പതിപ്പിക്കുന്നത്.

സ്വന്തം സ്വപ്‌നങ്ങൾ പൂർത്തിയാക്കുക അവനവന്റെ മാത്രം ഉത്തരവാദിത്വം ആണെന്ന് തിരിച്ചറിഞ്ഞ് അതിനായി ഇറങ്ങി തിരിക്കുക എന്നത് തന്നെയാണ് ഒരു വിജയ യാത്രയുടെ ഏറ്റവും ആദ്യത്തേതും അതേ സമയം ഏറ്റവും കഠിനവും ആയ പടി. അത് കടന്ന് കിട്ടിയാൽ നിങ്ങളുടെ പ്രചോദനം നിങ്ങൾ തന്നെ ആയിരിക്കും. സ്ത്രീ സംരംഭകർ ദിനം പ്രതി കൂടി വരുന്ന കാഴ്ച ആണ് കേരള സമൂഹം കണ്ടു കൊണ്ടിരിക്കുന്നത്. സമഗ്രം ആയ സാമൂഹ്യ മാറ്റത്തിന്റെ പ്രതീകം ആയി തന്നെ ഇതിനെ കാണാൻ നമുക്ക് സാധിച്ചാൽ മനസ്സിൽ ആഴത്തിൽ വേരോടുന്ന മുൻവിധികൾ തനിയെ വഴി മാറുക തന്നെ ചെയ്യും, തീർച്ച.