Jan 11 • 9M

മഹാമാരിയെ 'മനക്കരുത്ത്' കൊണ്ട് നേരിടാൻ സജിതയുടെ 'സർവൈവൽ മന്ത്രാസ്'

2
 
1.0×
0:00
-8:38
Open in playerListen on);
Episode details
Comments

കോവിഡ് മഹാമാരിയിൽ മലയാളികൾ വീട്ടിൽ അടയ്ക്കപ്പെട്ടപ്പോൾ തനിക്ക് ചുറ്റും ഉള്ളവർക്ക് പിടിച്ച് നിൽക്കാൻ കരുത്തേകിയ ഒരു സ്ത്രീ സാന്നിധ്യം ഉണ്ട് - സജിത റഷീദ്. അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കറും ട്രെയ്‌നറും ആയ സജിത, മൈൻഡ് മോജോ എന്ന തന്റെ സംരംഭത്തിലൂടെ നിരവധി പേരുടെ ജീവിതത്തിലാണ് ആഴത്തിൽ പ്രഭാവം ചെലുത്തിയിട്ടുള്ളത്. കഴിഞ്ഞ രണ്ട് വർഷങ്ങളിൽ തങ്ങളുടെ സംരംഭം കൊണ്ട് സമൂഹത്തിൽ മാറ്റത്തിന് തുടക്കം ഇട്ട സംരംഭകമാരെ എടുത്താൽ സജിത അതിൽ മുൻപന്തിയിൽ തന്നെ ഉണ്ടാകും.

തനിയെ പിറന്ന സ്റ്റാർട്ടപ്പ്

ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദവും ട്രാവൽ ആൻഡ് ടൂറിസത്തിൽ പിജി ഡിപ്ലോമയും സോഷ്യോളജിയിലും ജനറൽ സൈക്കോളജിയിലും ബിരുദാനന്തര ബിരുദവും ട്രാൻസാക്ഷണൽ അനാലിസിസിൽ സർട്ടിഫൈഡ് സ്പെഷലൈസേഷനും ഉള്ള വനിത!

ഇവന്റ് മാനേജ്‌മെന്റ് ഇന്ടസ്ട്രിയിലെ സാധാരണ എംപ്ലോയിയിൽ നിന്നും സ്വന്തം ആയി പടുത്തുയർത്തിയ ഒരു സ്ഥാപനത്തിന്റെ തലപ്പത്തേക്ക് ഉള്ള സജിതയുടെ വളർച്ച സാവധാനവും സ്ഥിരവും ആയിരുന്നു. എറണാകുളം സ്വദേശിനി ആയ സജിത, വിവാഹിതയും രണ്ട് കുട്ടികളുടെ അമ്മയും ആണ്. കുടുംബവും പഠനവും കരിയറും ഒരേ പ്രാധാന്യത്തോടെ മുന്നോട്ട് കൊണ്ട് പോയ സജിത ആ കാലം ഓർത്തെടുക്കുന്നു:

"പഠനം കഴിഞ്ഞ് തിരുവനന്തപുരത്ത് ജോലി നോക്കുമ്പോൾ ഒന്നും മനസ്സിൽ സ്വന്തം ആയി ഒരു സംരംഭം എന്നൊരു ആശയം ഇല്ലായിരുന്നു. വിവാഹ ശേഷം കുട്ടികൾ ഉണ്ടായപ്പോൾ അഞ്ച് വര്ഷം നീണ്ട ഒരു ബ്രെയ്ക്ക് എടുത്തു. അതിന് ശേഷമാണ് ഇവന്റ് മാനേജ്‌മെന്റ് ഇൻഡസ്ട്രിയിൽ ജോലിക്ക് പ്രവേശിക്കുന്നത്. അവിടെ വച്ചാണ് എന്റെ ഉള്ളിലെ ട്രെയിനർ പുറത്ത് വന്നത്. ഒരു ഇവന്റിന്റെ ഭാഗം ആയി നടത്തിയ ഒരു സെഷൻ - അത്രയേ ഞാൻ കണ്ടുള്ളൂ. പക്ഷെ അതിന് ശേഷം എനിക്ക് മോട്ടിവേഷണൽ സ്പീച്, ട്രെയ്നിങ് ടോക്ക്സ് തുടങ്ങിയവ സംഘടിപ്പിക്കാൻ അവസരങ്ങൾ ലഭിച്ച് തുടങ്ങി.

കിട്ടിയ അവസരങ്ങൾ ഒന്നും പാഴാക്കിയില്ല എന്നതാണ് ഞാൻ കാണിച്ച ആദ്യത്തെ ധീരത. ഓരോ സെഷനിൽ നിന്നും ഇൻപുട്ടുകൾ സ്വീകരിച്ച്, വളരെ അധികം തയ്യാറെടുപ്പുകളോടെ അടുത്ത സെഷനുകൾ ചെയ്തു എന്നതാണ് രണ്ടാമത്തേത്. അങ്ങനെ എനിക്കൊപ്പം ഇൻഡസ്ട്രിയിൽ ഉള്ള മറ്റ് ട്രെയ്‌നർമാരോട് സഹകരിച്ച് ഒരു പൂൾ രൂപീകരിച്ചു. അതിന് എല്ലാം ശേഷം ആയിരുന്നു അതിനെ മൈൻഡ് മോജോ എന്ന സ്ഥാപനം ആയി രെജിസ്റ്റർ ചെയ്യുന്നത്."

ആശങ്കകളുടെ കോവിഡ് കാലം

കോവിഡ് 19 ഒന്നാം തരംഗത്തിൽ ആദ്യമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയപ്പോൾ ആദ്യം മലയാളികൾ ഒന്ന് പകച്ചു. പിന്നെ ഇതുവരെ ഇല്ലാത്ത പുത്തൻ ഹോബികളും പാചകവും പൂന്തോട്ട നിർമ്മാണവും ഒക്കെ ആയി അടിച്ച് പൊളിക്കാൻ ശ്രമിച്ചു. പക്ഷെ മാസങ്ങൾ കൊണ്ട് ഈ ഹണിമൂൺ പിരീഡ് അവസാനിച്ചു.

ജോലിക്ക് ജോലിയും ശമ്പളത്തിന് ശമ്പളവും സാമൂഹ്യ ജീവിതത്തിന് അതും തന്നെ വേണം എന്ന സത്യം മലയാളികൾ മനസ്സിലാക്കി. മടുപ്പിന്റെ, ഫ്രസ്‌ട്രേഷനുകളുടെ പൊട്ടക്കുളങ്ങൾ ആയി വീട്ടകങ്ങൾ മാറാൻ തുടങ്ങി. ആ കാലത്താണ് സജിത ഓരോ ദിവസവും ഓരോ സർവൈവൽ ടിപ്പ് രേഖപ്പെടുത്തിയ ഗ്രാഫിക് കാർഡുകൾ ഉണ്ടാക്കി അയക്കാൻ തുടങ്ങിയത്.

എന്റെ ചുറ്റും ഉള്ളവർക്ക് ഓരോ ദിവസവും പിന്നീടാണ് ഊർജ്ജം പകരുക എന്നത് മാത്രം ആയിരുന്നു എന്റെ ലക്‌ഷ്യം. പക്ഷെ അത് വൻ വിജയം ആയി. ഓരോ ദിവസവും എന്റെ ടിപ്പ് വൈകിയാൽ അന്വേഷണം വരൻ തുടങ്ങി

"വീട്ടകങ്ങളോളം സുരക്ഷിതം അല്ലാത്ത സ്ഥലങ്ങൾ വേറെ ഇല്ല. ഗാർഹിക പീഡനങ്ങളുടെ, ഒറ്റപ്പെടലിന്റെ, അവഹേളനങ്ങളുടെ, ജോലി ഭാരത്തിന്റെ എല്ലാം കേന്ദ്രങ്ങൾ ആണ് നമ്മുടെ വീട്ടകങ്ങൾ - പ്രത്യേകിച്ച് സ്ത്രീകൾക്ക്. മനസ്സിൽ ഉദിച്ച ചെറിയൊരു ആശയത്തിന്റെ പുറത്താണ് ഞാൻ ഓരോ ദിവസവും ഓരോ സർവൈവൽ ടൈപ്പ് ഓരോ ഗ്രാഫിക് കാർഡ് ആക്കി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയത്.

എന്റെ ചുറ്റും ഉള്ളവർക്ക് ഓരോ ദിവസവും പിന്നീടാണ് ഊർജ്ജം പകരുക എന്നത് മാത്രം ആയിരുന്നു എന്റെ ലക്‌ഷ്യം. പക്ഷെ അത് വൻ വിജയം ആയി. ഓരോ ദിവസവും എന്റെ ടിപ്പ് വൈകിയാൽ അന്വേഷണം വരൻ തുടങ്ങി. വാട്സാപ്പിൽ അവ ഒരുപാട് ഫോർവേഡ് ചെയ്യപ്പെട്ടു. കുറെ പേര് എന്നെ നേരിൽ ബന്ധപ്പെട്ടു. അങ്ങനെ 50 ദിവസം അത് വിജയകരമായി പൂർത്തിയാക്കി. അതിന് ശേഷവും കുറെ കാലം ആ ടിപ്പുകൾ പ്രചരിക്കുന്നുണ്ടായിരുന്നു," സജിത പറയുന്നു.

ഈ ഒരൊറ്റ പ്രവർത്തനം കൊണ്ട് മൈൻഡ് മോജോയ്ക്ക് വലിയ മുന്നേറ്റം ആണ് ഉണ്ടായത്. ബ്രാൻഡ് ബിൽഡിങ്, എസ്റ്റാബ്ലിഷ്‌മെന്റ് തുടങ്ങി ഒട്ടേറെ രീതിയിൽ മൈൻഡ് മോജോ കോവിഡ് കാലത്ത് വളർന്നു. കൗൺസിലിങ്, മോട്ടിവേഷൻ ക്ലാസുകൾ, ഗൈഡൻസ്, ട്രെയ്നിങ് തുടങ്ങി ഒട്ടേറെ സെഷനുകൾ സജിതയ്ക്ക് ലഭിക്കാനും തുടങ്ങി. "തിരിഞ്ഞ് നോക്കുമ്പോൾ തോന്നുന്നു, മൈൻഡ് മോജോ പൊലൊരു സംരംഭം ആ കാലത്തിന്റെ ആവശ്യം ആയിരുന്നു. ഞാൻ അതിന് ഒരു നിമിത്തം ആയി എന്ന് മാത്രം.." - സജിത ആത്മവിശ്വാസത്തോടെ പറയുന്നു.

വില്ലൻ ആയി ആങ്സൈറ്റി

സ്വന്തം വീടിനുള്ളിൽ ചുറ്റിലും സദാ സമയവും കുടുംബാംഗങ്ങളാൽ ചുറ്റപ്പെട്ട് കഴിയുമ്പോൾ ഒരു വ്യക്തിക്ക് സ്ഥിരം കിട്ടിക്കൊണ്ടിരുന്ന പേഴ്‌സണൽ സ്‌പേസ് പൂജ്യമായി കുറയുന്നു. വീട്ടിലെ പ്രശ്നങ്ങൾ തുറന്ന് പറയാൻ സുഹൃത്തുക്കൾ പോലും കൂടെ ഇല്ലാതെ വരുന്നു. ഗാർഹിക പീഡനങ്ങൾ അനുഭവിക്കുന്നവർക്ക് സ്വസ്ഥം ആയി ഒന്ന് ഫോൺ ചെയ്യാൻ പോലും അവസരങ്ങൾ നിഷേധിക്കപ്പെടുന്നു.

ജീവിതം അടുത്ത നിമിഷം എങ്ങനെ ആണ് എന്ന് പോലും ആശങ്കപ്പെടുന്ന, ആങ്‌സൈറ്റി, ഡിപ്രഷൻ തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് പൊറുതി മുട്ടുന്ന ഒരു കൂട്ടം മനുഷ്യർ ഉള്ള സമൂഹത്തെ ആണ് കോവിഡ് കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്നത്. ഈ പശ്ചാത്തലത്തിൽ ആണ് മൈൻഡ് മോജോ പോലെ മനുഷ്യ മനസ്സുകളെ അഡ്രസ് ചെയ്യുന്ന ഒരു സംരംഭത്തിന്റെ പ്രസക്തി. ഓൺലൈൻ ആയി കൗൺസിലിങ്, കൺസൽട്ടേഷൻ, മോട്ടിവേഷൻ ക്ലാസുകൾ, ഗൈഡൻസ് പ്രോഗ്രാമുകൾ, ട്രെയിനിങ്ങുകൾ.. അങ്ങനെ ഒട്ടനവധി ശാക്തീകരണ പരിപാടികൾ ആണ് സജിത തന്റെ സംരംഭത്തിലൂടെ നടപ്പിൽ ആക്കുന്നത്.

ജീവിതം അടുത്ത നിമിഷം എങ്ങനെ ആണ് എന്ന് പോലും ആശങ്കപ്പെടുന്ന, ആങ്‌സൈറ്റി, ഡിപ്രഷൻ തുടങ്ങിയ പ്രശ്നങ്ങൾ കൊണ്ട് പൊറുതി മുട്ടുന്ന ഒരു കൂട്ടം മനുഷ്യർ ഉള്ള സമൂഹത്തെ ആണ് കോവിഡ് കേരളത്തിൽ സൃഷ്ടിച്ചിരിക്കുന്നത്

"ഓഫ്‌ലൈൻ ആയി ട്രെയിനിങ്ങുകൾ നൽകുന്നതിന്റെ ഗുണം, ആക്ടിവിറ്റികളും ചർച്ചകളും എല്ലാം വളരെ ഫലപ്രദം ആയി നടത്താൻ സാധിക്കും എന്നത് ആണ്. ഓൺലൈൻ ആകുമ്പോൾ അക്കാര്യത്തിൽ അല്പം കോട്ടം തട്ടും എങ്കിലും യാത്ര, താമസം തുടങ്ങിയ വലിയ പ്രതിസന്ധികൾ ഒന്നും അഭിമുഖീകരിക്കേണ്ടത് ഇല്ല. നിശ്ചിതം ആയ സമയം ഒരു ദിവസം നീക്കി വച്ചാൽ ലോകത്തിന്റെ ഏത് മൂലയിൽ ഇരുന്നും പ്രോഗ്രാമുകൾ അറ്റൻഡ് ചെയ്യാം," സജിത പറയുന്നു.

സഹായം തേടേണ്ടത് എപ്പോൾ?

ആംഗ്‌സൈറ്റിയും ഡിപ്രഷനും നേരിടുന്നവർ നേരിടുന്ന ഏറ്റവും വലിയ ആശയക്കുഴപ്പം എപ്പോഴാണ് ഇത് തുറന്ന് പറയേണ്ടത് എന്ന സംശയം ആണ്. താൻ നേരിടുന്ന മാനസിക ബുദ്ധിമുട്ട് ചികിത്സയോ തെറാപ്പിയോ സ്വീകരിക്കേണ്ട പ്രശ്നം ആണോ, ആണെങ്കിൽ ആരോട്, എപ്പോൾ തുറന്ന് പറയണം തുടങ്ങിയ കാര്യങ്ങളിൽ നമ്മുടെ സമൂഹത്തിലെ ജനങ്ങൾക്ക് ഇപ്പോഴും ധാരണ ഇല്ല. പരമ്പരാഗത കുടുംബ സംവിധാനത്തിൽ സ്ത്രീകൾ അനുഭവിക്കുന്ന മാനസിക സംഘർഷങ്ങൾ ഈ മാറിയ കാലത്തും ആരും ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ല. ഇതിനെല്ലാം പരിഹാരം ആയി ചില സർവൈവൽ മന്ത്രാസ് പങ്കിടുകയാണ് സജിത.

1. രണ്ടോ മൂന്നോ ആഴ്ച തുടർച്ചയായി അകാരണം ആയി നിങ്ങൾ അസ്വസ്ഥ / ൻ ആണെങ്കിൽ - തീരെ ഊർജ്ജം ഇല്ലാതെയോ ദുഃഖത്തിലോ ആണെങ്കിൽ ഉടൻ തന്നെ രക്തം പരിശോധിക്കുക. അതിൽ ഹീമോഗ്ലോബിൻ, വൈറ്റമിൻ ഡി, തൈറോയിഡ് എന്നിവയുടെ അളവ് കൃത്യമാണ് എങ്കിൽ ഉടൻ തന്നെ ഒരു നല്ല കൗൺസിലിങ് വിദഗ്ധന്റെ സഹായം തേടുക.

2. അടുത്ത ബന്ധുക്കളും കുടുംബാംഗങ്ങളും കൂടാതെ നിങ്ങൾ സ്വന്തമായി സുഹൃദ്ബന്ധങ്ങൾ ഉണ്ടാക്കുകയും അവരോടൊപ്പം സമയം പങ്കിടുകയും ചെയ്യുക.

3. പലപ്പോഴും കുടുംബത്തിനും ജോലിക്കും വേണ്ടിയുള്ള ഓട്ടത്തിൽ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാൻ മറക്കുന്നവർ ആണ് അധികവും - പ്രത്യേകിച്ച് സ്ത്രീകൾ. നിർബന്ധം ആയും ദിവസവും 'മീ ടൈം' കണ്ടെത്തുക എന്നത് വളരെ പ്രധാനം ആണ്.

4. എല്ലാ പ്രമുഖ ആശുപത്രികളിലും ഒരു സൈക്കോളജിസ്റ്റോ സൈക്ക്യാട്രിസ്റ്റോ ഉണ്ടായിരിക്കും. മനസ്സ് കൈവിട്ട് പോകുന്നു എന്ന് തോന്നുന്ന നിമിഷം യാതൊരു മടിയും കൂടാതെ അവരെ ചെന്ന് കാണുകയോ വിശ്വാസം ഉള്ള ഓൺലൈൻ കൗൺസിലിങ് സെഷനുകൾ അറ്റൻഡ് ചെയ്യുകയോ ചെയ്യുക.

5. ഏറ്റവും പ്രധാനം ആയ കാര്യം: സ്വന്തം ആയി അദ്ധ്വാനിച്ച് പണം സമ്പാദിക്കുക. എത്ര തന്നെ വീട്ടുജോലികൾ ചെയ്യാൻ ഉണ്ടെങ്കിലും സ്വന്തം ആയി കരിയർ വേണം എന്ന് സ്ത്രീകൾ നിർബന്ധം പിടിക്കണം. കാരണം സാമ്പത്തിക സ്വാതന്ത്ര്യം ഉണ്ടെങ്കിലേ ഒരു വ്യക്തിയുടെ അഭിപ്രായത്തിന് കുടുംബത്തിൽ പോലും വില ഉണ്ടാകുകയുള്ളൂ. അതിൽ ഉപരി സ്വന്തം ആയി ഒരു ജോലി, പ്രഫഷണൽ ലക്ഷ്യങ്ങൾ തുടങ്ങിയവ ഉണ്ടാകുന്നത് മാനസികമായും അത്യന്തം ഗുണകരം ആയ എക്‌സസൈസ് ആണ്.