Mar 17 • 10M

'ചക്രകസേരയിലും പൊരുതി നേടുന്ന ഫിനാൻഷ്യൽ ഫ്രീഡം'- മിനിയുടേയും ദീജയുടേയും പോരാട്ടങ്ങള്‍

ജീവിതത്തിൽ തളരാതിരിക്കാന്‍ നമുക്കാവശ്യം നിശ്ചയദാര്‍ഡ്യവും മനോധൈര്യവും ആണെന്ന് കാണിച്ച് തരികയാണ് ചക്രകസേരയിലും ഫിനാൻഷ്യൽ ഫ്രീഡം ആസ്വദിക്കുന്ന മിനിയും ദീജയും

Teena Joy
Comment
Share
 
1.0×
0:00
-10:25
Open in playerListen on);
Episode details
Comments

ചെറിയ ചില വേദനകളില്‍ പോലും തളര്‍ന്നു പോകുന്നവരാകാം നമ്മള്‍. താങ്ങാന്‍ ആളുള്ളപ്പോള്‍ തളര്‍ച്ചയും കൂടും എന്ന് പറഞ്ഞ പോലെയാണ് പലപ്പോഴും കാര്യങ്ങള്‍. എന്നാല്‍ ജീവിതം അപ്രതീക്ഷിതമായി തളര്‍ച്ച സമ്മാനിച്ചപ്പോള്‍ കൂടെയുള്ളവര്‍ തളരാതിരിക്കാന്‍ അവര്‍ക്ക് താങ്ങായവരുടെ കഥകള്‍ കേട്ടിട്ടില്ലേ. നമ്മുടെ വേദനകളും തളര്‍ച്ചകളും മറിക്കടക്കാന്‍ പലപ്പോളും നമുക്കാവശ്യം നിശ്ചയദാര്‍ഡ്യവും മനോധൈര്യവും ആണെന്ന് കാണിച്ച് തരുകയാണവര്‍. അവരുടെ കഥകള്‍ നമുക്ക് ജീവിതത്തില്‍ തോല്‍ക്കാതിരിക്കാനുള്ള പ്രേരണയാകുന്നുണ്ട്.

ശരീരത്തോടൊപ്പം മനസ് തളർന്നിട്ട് കാര്യമില്ല- മിനി ചാക്കോ

ഒമ്പതാമത്തെ വയസ്സില്‍ ഉണ്ടായ കാല് വേദന റ്യൂമറ്റോയിഡ് ആര്‍ത്രൈറ്റിസ് ആയി വളര്‍ന്നപ്പോളും കഴിഞ്ഞ മുപത് വര്‍ഷമായി വീല്‍ ചെയറിയില്‍ തുടരുമ്പോളും മിനി തളര്‍ന്നില്ല. പേപര്‍ സീഡ് പേനകളും കുടകളും ഉണ്ടാക്കിയും ഹാന്റ് എംബ്രോയ്ഡറി ചെയ്തും തുണിതരങ്ങള്‍ റീസെയില്‍ ചെയ്തും ജീവിതം മുന്നോട്ട് കൊണ്ട് പോകുകയാണ് നെടുമ്പാശ്ശേരി കുറ്റിപുഴ സ്വദേശി മിനി ചാക്കോ. ഈ ഉദ്യമത്തില്‍ പൂര്‍ണ്ണ പിന്തുണ നല്‍കികൊണ്ട് കുടുംബവും കൂടെയുണ്ട്. ഈസ്‌റ്റേണ്‍ ഭൂമിക സംഘടിപ്പിച്ച വുമണ്‍ ഐക്കണ്‍ അവാര്‍ഡ് ലഭിച്ച വ്യക്തിയാണ് മിനി ചാക്കോ.

''നാലാം ക്ലാസ്സില്‍ പഠിക്കുമ്പോളാണ് കാല് വേദന തുടങ്ങുന്നത് അതോടെ പഠനം മുടങ്ങി. ഡോക്ടറെ കാണിച്ചപ്പോള്‍ ബ്ലഡ് ടെസ്റ്റ് ചെയ്ത് വാതത്തിന്റെ തുടക്കം ആണെന്നും പറഞ്ഞ് മരുന്ന് തന്നു. വേദനക്ക് ശമനം ഉണ്ടായിരുന്നെങ്കിലും പൂര്‍ണമായി ഭേദമാകാതെയായപ്പോള്‍ ആയുര്‍വേദം പരീക്ഷിച്ചു, എന്നാല്‍ സ്ഥിതി വഷളാകുകയാണ് ചെയ്തത്. ആദ്യം കണ്ട ഡോക്ടറെ വീണ്ടും ചെന്ന് കണ്ടപ്പോള്‍ ഒന്നരമാസത്തോളം കിടത്തി ചികിത്സിക്കുകയും 21 വയസ്സ് വരെ പെനിസിലിന്‍ ഇന്‍ജക്ഷന്‍ എടുക്കണമെന്നും പറഞ്ഞിരുന്നു. 4 വര്‍ഷത്തോളം ഇന്‍ജക്ഷന്‍ എടുത്തതിന് ശേഷമാണ് അറിയുന്നത് പെനിസിലിന്‍ ഇഞ്ചക്ഷന്‍ എടുക്കുന്നത് നല്ലതല്ലെന്നും അതിന്റെ റിയാക്ഷന്‍ മരണം വരെ സംഭവിക്കാന്‍ കാരണമായേക്കാമെന്നും.

ശേഷം എന്തൊക്കെ ചെയ്തിട്ടും ഫലമുണ്ടായില്ല. ഫിസിയോതെറാപ്പി അല്ലാതെ വേറൊന്നും ചെയ്യാന്‍ ഇല്ല എന്നാണ് ഡോക്ടര്‍ പറഞ്ഞത്. വാതത്തിന്റെ സ്പഷ്യലിസ്റ്റായ പത്മനാഭ ഷേണായി ഡോക്ടറെയാണ് നിലവില്‍ സമീപിക്കുന്നത്. ആദ്യം ചികിത്സിച്ച ഡോക്ടര്‍ രോഗം തെറ്റായി നിര്‍ണയിച്ചു എന്ന് പിന്നീടാണ് മനസ്സിലായത്. തുടക്കത്തില്‍ ആയിരുന്നെങ്കില്‍ ചികിത്സ ഉണ്ടായിരുന്നു. ഇപ്പോള്‍ 30 വര്‍ഷത്തോളമായി വീല്‍ ചെയറിലാണ്'' മിനി പറയുന്നു

‘‘ഏഴ് വര്‍ഷത്തോളമായി ഞാന്‍ തൊഴില്‍ ചെയ്ത് തുടങ്ങിയിട്ട്. പേപ്പര്‍ പേന, കുട, ഹാന്‍ഡ് എംബ്രോയ്ഡറി എന്നിവ ചെയ്തും തുണിതരങ്ങള്‍ റീസെയില്‍ ചെയ്ത് കിട്ടുന്ന കമ്മീഷനുമാണ് വരുമാനം. സ്വന്തമായി തൊഴില്‍ ചെയ്ത് വരുമാനം ഉണ്ടാക്കുന്നതും അത് ചിലവഴിക്കാന്‍ പറ്റുന്നതും, എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷവും അഭിമാനവുമാണ്’’

ഫിസിയോതെറാപ്പി ചെയ്യുമ്പോള്‍ അല്‍പസമയത്തിന് ശേഷം വേദന മൂലം തുടരാന്‍ പറ്റാതെയാകും മിനിക്ക്. അങ്ങനെ ചെയ്യാതെ ഇരുന്ന് മസിലുകള്‍ ക്ഷയിക്കാന്‍ തുടങ്ങുകയായിരുന്നു. അവസ്ഥ വളരേ മൂര്‍ച്ഛിച്ച സാഹചര്യമാണ് നിലവില്‍ ഉള്ളത്. ജോയിന്റുകള്‍ ദൃഡമാകുകയും മസിലുകള്‍ ക്ഷയിക്കുകയും ചെയ്തിട്ടുള്ളത് കൊണ്ട് വേദന അസഹനീയമാണ്. എല്ലാ രണ്ട് മാസത്തിലും ഡോക്ടറെ കാണാന്‍ പോകണം. ടാക്‌സി വിളിച്ചേ പോകാന്‍ സാധിക്കുകയുള്ളൂ. എന്നാൽ ഇത്തരത്തിൽ ചികിത്സ തുടരണമെങ്കിൽ അതിനുള്ള ചെലവ് അതി ഭീകരമാണ്.

'ഏഴ് വര്‍ഷത്തോളമായി ഞാന്‍ തൊഴില്‍ ചെയ്ത് തുടങ്ങിയിട്ട്. പേപ്പര്‍ പേന, കുട, ഹാന്‍ഡ് എംബ്രോയ്ഡറി എന്നിവ ചെയ്തും തുണിതരങ്ങള്‍ റീസെയില്‍ ചെയ്ത് കിട്ടുന്ന കമ്മീഷനുമാണ് വരുമാനം. സ്വന്തമായി തൊഴില്‍ ചെയ്ത് വരുമാനം ഉണ്ടാക്കുന്നതും അത് ചിലവഴിക്കാന്‍ പറ്റുന്നതും, എന്നെ സംബന്ധിച്ചിടത്തോളം വലിയ സന്തോഷവും അഭിമാനവുമാണ്. അത് പോലെ തന്നെ എംബ്രോയാഡറി പഠിപ്പിക്കമോ എന്ന് ചോദിച്ച് പലരും വരാറുണ്ട്, അതും എനിക്ക് സന്തോഷം ആണ്' മിനി പറഞ്ഞു.

'വെറുതെ ഇരുന്ന് മുഷിഞ്ഞ സമയങ്ങള്‍ക്ക് പകരം ഇന്ന് ആരേയും ആശ്രയിക്കാതെ സ്വന്തം കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ട്. മാത്രമല്ല, ഒന്നും ചെയ്യാതെയിരിക്കുമ്പോള്‍ നമ്മുടെ മനസ്സില്‍ പലതരം ചിന്തകള്‍ കടന്ന് വരും. ഇന്ന് വീട്ടിലെ പ്രധാന വരുമാനം തന്റേയും സഹോദരന്റേയും ആണ്. ജോലി ചെയ്ത് തുടങ്ങിയതിന് മുന്നും ശേഷവും ഉള്ള ജീവിതം വളരെ വ്യത്യസ്തമാണ'് മിനി കൂട്ടിച്ചേര്‍ത്തു.

തന്റെ അവസ്ഥ ഓര്‍ത്ത് നിലവില്‍ വിഷമം ഇല്ല. താന്‍ ഇതുമായി പൊരുത്തപ്പെട്ടു കഴിഞ്ഞു. ഇത് തന്റെ ജീവിതത്തിന്റെ ഭാഗമായി, മാറ്റം വരുകയാണെങ്കില്‍ തന്നെ എത്രത്തോളം എന്നും നമുക്കറിയാം. അപ്പോള്‍ അതൊരു ചാലഞ്ചായി കണ്ട് നേരിടുക. നമുക്ക് പല വിഷമഘട്ടങ്ങളിലൂടേയും കടന്ന് പോകേണ്ട സാഹചര്യം ഉണ്ടാകും. നമ്മള്‍ നമ്മളെ അംഗീകരിക്കണം എങ്കില്‍ മാത്രമേ ജീവിതം ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ. ഭാവിയെ കുറിച്ചോര്‍ത്ത് വ്യാകുലപ്പെടുന്നില്ല. അതില്‍ അര്‍ത്ഥമില്ല. ഇപ്പോള്‍ ഉള്ള ജീവിതം സന്തോഷത്തോടെ ജീവിക്കാന്‍ സാധിക്കണം, മിനി പറഞ്ഞു.

സമൂഹവും അധികാരികളും ഭിന്നശേഷിക്കാരോടുള്ള മനോഭാവം മാറ്റണം: ദീജ സതീശൻ

കഴിഞ്ഞ അഞ്ച് വര്‍ഷമായി ഒരു അടുക്കളയിലേക്കാവശ്യമുള്ള മസാലകള്‍, അച്ചാറുകള്‍, പൊടികള്‍ തുടങ്ങിയ പദാര്‍ത്ഥങ്ങളെല്ലാം ഇന്ത്യയിലുടനീളം ലഭ്യമാക്കുന്ന നൈമിത്രയുടെ കാവലാള്‍ ആണ് ദീജ സതീശന്‍. മൂന്നാമത്തെ വയസ്സില്‍ പോളിയോ ബാധിച്ചെങ്കിലും അതിന്റെ യാതൊരു ക്ഷീണവുമില്ലാത്ത പെണ്‍കരുത്ത്. സംസാരിക്കുമ്പോള്‍ തന്റെ പോസിറ്റിവിറ്റി മറ്റുള്ളവരിലേക്ക് കൂടി പകര്‍ന്ന് നല്‍കുന്നവള്‍. ഭിന്നശേഷി ഉണ്ടെന്നൊഴിച്ചാള്‍ ഞങ്ങളും നിങ്ങളെ പോലെ സാധാരണ മനുഷ്യന്‍ ആണെന്ന് പൊതു സമൂഹത്തോട് വിളിച്ച് പറയാന്‍ മുതിരുന്നവള്‍.

വീട്ടില്‍ അമ്മയുടേയും ചേച്ചിയുടേയും കൂടെ നൈമിത്ര തുടങ്ങുമ്പോള്‍ ഫിനാന്‍ഷ്യല്‍ ഫ്രീഡം മാത്രമെ മുന്നില്‍ കണ്ടിരുന്നുള്ളൂ. 2018ല്‍ നൈമിത്ര തുടങ്ങിയ സമയത്ത് നല്ല കച്ചവടം കിട്ടിയിരുന്നെങ്കിലും കൊവിഡ് 19 വന്നതോടെ ചെറിയ ബുദ്ധിമുട്ടുകള്‍ വന്ന് തുടങ്ങി. എന്നാല്‍ പൂര്‍വ്വാധികം ശക്തിയോടെ നൈമിത്ര തിരിച്ചു വരുന്നുണ്ട്. നൈമിത്ര ഒരു പ്രൈവറ്റ് ലിമിറ്റഡ് കമ്പനി എന്ന നിലക്ക് വളര്‍ന്ന് ഇന്ന് ഒരു ഫാക്ടറിയുടെ ആരംഭ ഘട്ടത്തില്‍ ആണ്. ഫാക്ടറി ആയി വളരുമ്പോള്‍ ജോലിയില്‍ സ്ത്രീകള്‍ക്ക് മുന്‍ഗണന നല്‍കണം എന്നാണ് ആഗ്രഹം ദീജ പറഞ്ഞു.

''വീല്‍ ചെയറില്‍ ആണെന്നത് പലതും ചെയ്യാന്‍ ഒരു തടസ്സം ആണെന്നിരിക്കിലും എല്ലാ സമയവും ഞാൻ ജോലിയില്‍ ആണ്. തന്നെ കൊണ്ട് പറ്റുന്ന പോലെ സോഷ്യല്‍ മീഡിയ മാര്‍ക്കറ്റിംഗ് അടക്കം എല്ലാ ജോലിയും ഞാൻ ചെയ്യുന്നുണ്ട്. നൈമിത്ര ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ ചെറിയൊരു ഷോപ്പ് ഉണ്ട്. എല്ലാ ദിവസവും പാര്‍സല്‍ അയക്കേണ്ടതുണ്ട്. ഒരുപാട് ഉണ്ടാക്കി സ്റ്റോക്ക് ചെയ്യുന്നതല്ല നമ്മുടെ രീതി മറിച്ച്, ഒരു 10 കിലോ മാത്രം വീട്ടില്‍ ഉണ്ടാക്കി തീരുന്നതനുസരിച്ച് പിന്നേയും ഉണ്ടാക്കുന്ന രീതി ആയത് കൊണ്ട് എപ്പോളും തിരക്കുണ്ട്.

നമ്മുടെ ചുറ്റുപാടുകള്‍ വീല്‍ ചെയര്‍ ഫ്രണ്‍ഡ്‌ലി അല്ലാത്തത് കൊണ്ടുള്ള ബുദ്ധിമുട്ടാണ് ഏറേയും. തന്നെ പോലെ ഭിന്നശേഷിക്കാരായ സംരംഭകര്‍ക്ക് നമ്മുടെ നാട്ടില്‍ വേണ്ട രീതിയിലുള്ള പരിഗണന കിട്ടാറില്ല

ഭിന്നശേഷിയുള്ള വ്യക്തി എന്ന നിലയില്‍ പലതരം ബുദ്ധിമുട്ടുകളും തന്നെ പോലുള്ളവര്‍ നേരിടുന്നുണ്ട്. പുറത്ത് പോകേണ്ട സാഹചര്യം ഉണ്ടാകുമ്പോള്‍ വളരേ പ്രയാസം നേരിടാറുണ്ട്. നമ്മുടെ ചുറ്റുപാടുകള്‍ വീല്‍ ചെയര്‍ ഫ്രണ്‍ഡ്‌ലി അല്ലാത്തത് കൊണ്ടുള്ള ബുദ്ധിമുട്ടാണ് ഏറേയും. തന്നെ പോലെ ഭിന്നശേഷിക്കാരായ സംരംഭകര്‍ക്ക് നമ്മുടെ നാട്ടില്‍ വേണ്ട രീതിയിലുള്ള പരിഗണന കിട്ടാറില്ല.

ഒരു പഞ്ചായത്ത് ലെവലില്‍ നമ്മുടെ സംഘടനയുടെ സഹായത്തോടെ നിവേദനം കൊടുത്തിട്ട് നിലവില്‍ ചെറിയ ചില മാറ്റങ്ങള്‍ അതായത് കെട്ടിടം പണിയുമ്പോള്‍ റാംപ് വയ്ക്കുക തുടങ്ങിയവ വന്ന് തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ആര്‍ക്ക് വേണ്ടിയാണ് പല റാംപുകളും എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് എന്ന് മാത്രം. പല റാംപുകളും ഉപയോഗശൂന്യമാണ്. റാംപ് ഉണ്ടെങ്കിലും എടുത്ത് കയറ്റേണ്ട സാഹചര്യമാണ് നിലവില്‍ ഉള്ളത്.

പലവിധത്തിലുമുള്ള സഹായങ്ങളിലൂടെ വേണ്ടി വരും എന്നെ പോലുള്ളവര്‍ക്ക് മുന്നോട്ട് വരാന്‍. ഭിന്നശേഷി ഉള്ളവരില്‍ നിന്ന് വ്യത്യസ്തമായി വീല്‍ ചെയറില്‍ ഇരിക്കുന്നവര്‍ക്ക് സഹായം കൂടുതല്‍ വേണ്ടി വരും. ആള്‍ കേരള വീല്‍ ചെയര്‍ റൈറ്റ്‌സ് ഫെഡറേഷന്‍ എന്ന സംഘടനയില്‍ നിന്നല്ലാതെ പുറത്ത് നിന്ന് അത്ര സഹായങ്ങള്‍ ഒന്നും ലഭിക്കാറില്ല. ഭിന്നശേഷിക്കാരെ വേണ്ട രീതിയില്‍ അധികാര കേന്ദ്രങ്ങള്‍ പരിഗണിക്കാറില്ല എന്നാണ് തനിക്ക് പറയാനുള്ളത് എന്ന് ദീജ പറയുന്നു.

ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം ശാരീരികമല്ല. നമ്മള്‍ സംസാരിക്കേണ്ടവരല്ല, പുറത്ത് വരേണ്ടവര്‍ അല്ല, വയ്യാത്തവര്‍ ആണ് വീട്ടില്‍ ഇരിക്കേണ്ടവര്‍ ആണ് എന്ന് ചിന്തിക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരക്കാരോട് ചിലപ്പോള്‍ എങ്കിലും തനിക്ക് പ്രതികരിക്കേണ്ടി വരാറുണ്ട്. അവഗണനയോടെ പെരുമാറുന്നവരെ കാണുമ്പോള്‍ ദീജ പ്രതികരിക്കാറുണ്ട്.

'ആളുകള്‍ക്ക് ഭിന്നശേഷിക്കാരോടുള്ള മനോഭാവം മാറേണ്ടതുണ്ട്. നമ്മളെന്തോ കുറഞ്ഞവര്‍ ആണ് എന്ന തോന്നല്‍ മാറണം. നമ്മുടെ ഇടയില്‍ നിന്നുള്ളവര്‍ തന്നെ ഇപ്പോള്‍ സോഷ്യല്‍ മീഡിയ വഴി പ്രതികരിക്കുന്നുണ്ട്. അങ്ങനെ നമുക്കിടയിലും മാറ്റങ്ങള്‍ ഉണ്ടാകുന്നുണ്ട്. ആദ്യം നമ്മുടെ അവകാശങ്ങളെ പറ്റി നമ്മള്‍ക്ക് ബോധ്യം ഉണ്ടാകണം' ദീജ പറയുന്നു.

‘‘ഭിന്നശേഷിക്കാര്‍ നേരിടുന്ന പ്രധാന പ്രശ്‌നം ശാരീരികമല്ല. നമ്മള്‍ സംസാരിക്കേണ്ടവരല്ല, പുറത്ത് വരേണ്ടവര്‍ അല്ല, വയ്യാത്തവര്‍ ആണ് വീട്ടില്‍ ഇരിക്കേണ്ടവര്‍ ആണ് എന്ന് ചിന്തിക്കുന്നവര്‍ നമുക്ക് ചുറ്റുമുണ്ട്. അത്തരക്കാരോട് ചിലപ്പോള്‍ എങ്കിലും തനിക്ക് പ്രതികരിക്കേണ്ടി വരാറുണ്ട്’’

നിങ്ങളെ ചേര്‍ത്ത് പിടിക്കുന്നു, നിങ്ങളുടെ കൂടെയുണ്ട് എന്നെല്ലാം പറയാന്‍ എളുപ്പമാണ്. ചെയ്ത് കാണിക്കുകയാണ് വേണ്ടത്. ഭിന്നശേഷിക്കാര്‍ ഉള്ള കുടുംബങ്ങളിലെ അംഗംങ്ങളോട് പറയാന്‍ ഉള്ളത്, ഇത്തരം പ്രയാസങ്ങള്‍ ഉള്ളവരെ ഒരു ബാധ്യതയായി കാണരുത്. ചെറിയ ചില സഹായങ്ങള്‍ ലഭിച്ചാല്‍ തങ്ങള്‍ ജീവിച്ച് പോകും എന്നാണ്. തങ്ങളെ നോര്‍മല്‍ ആയ ഒരു പറ്റം മനുഷ്യര്‍ ആയി കണ്ട് തുടങ്ങണം. തങ്ങളും പോതുസമൂഹത്തില്‍ ഇടപ്പെടാന്‍ ഉള്ളവര്‍ ആണെന്ന് മനസ്സിലാക്കി കുറച്ച് കൂടി ഉള്‍കൊള്ളള്‍ മനോഭാവം കാണിക്കണം. സൗകര്യപ്രദമായ രിതിയില്‍ പൊതു നിരത്തുകള്‍ ഉപയോഗിക്കാനും യാത്ര ചെയ്യാനുമുള്ള സൗകര്യം ഒരുക്കി തരണം. അത് വഴി ഞങ്ങളുടെ കൂടെ ഉണ്ടെന്ന് കാണിക്കണം.

സ്ത്രീ അബലയാണ്, ജോലികള്‍ ഉത്തരവാദിത്തത്തോടെ മുന്നോട്ട് കൊണ്ട് പോകാന്‍ സ്ത്രീകള്‍ക്ക് കഴിയില്ല, നാരി വാണ ഇടവും നാരകം നട്ട ഇടവും ഒരു പോലെ നശിക്കും, സ്ത്രീയെ സംരക്ഷിക്കേണ്ടത് പുരുഷന്മാരാണ് തുടങ്ങി പിന്നോട്ടടിക്കുന്ന പ്രസ്താവനകള്‍ നമ്മള്‍ എന്നും കേള്‍ക്കുന്നതാണ്. അത്തരത്തില്‍ സ്ത്രീകളെ ഇടിച്ച് താഴ്ത്താന്‍ ഉപയോഗിക്കുന്ന പ്രസ്താവനകളെ വേരോടെ പിഴുത് കളയാന്‍ കെല്‍പ്പുള്ളവരാണ് സ്ത്രീകള്‍ എന്ന് തെളിയിക്കുന്നതാണ് മിനിയുടേയും ദീജയുടേയും ജീവിതം.

ഇത്തരത്തില്‍ നിരവധി പേരെ നമുക്ക് ചുറ്റും കാണാന്‍ കഴിയും, ഒന്ന് കാണാന്‍ ശ്രമിച്ചാല്‍ മാത്രം മതി. സമൂഹം കല്‍പ്പിച്ച് തരുന്നതും ജീവിതം സമ്മാനിക്കുന്നതുമായ പലതരം യുദ്ധങ്ങള്‍ നിരന്തരം പോരാടിയാണ് ഓരോ സ്ത്രീയും സമൂഹത്തിന്റെ മുന്‍ നിരയിലേക്ക് എത്തുന്നത്. മനുഷ്യന്‍ എന്ന നിലയില്‍ ഏതൊരു വ്യക്തിക്കും സ്വഭാവികമായുള്ള കഴിവുകളും പ്രാപ്തിയും സ്ത്രികള്‍ക്കുമുണ്ട്. എന്തെങ്കിലും കുറവുകളുണ്ടെങ്കില്‍ അത് സമൂഹം കല്‍പ്പിച്ച് നല്‍കിയവയായിരിക്കുമെന്ന് മാത്രം.

A guest post by
Script Writer: She_is_equal , Historica
Subscribe to Teena