
സ്വന്തം ശരീരത്തെ ഭയക്കുന്ന രീതിയിൽ പെണ്മക്കളെ വളർത്തുന്നതെന്തിന് ?
സ്വന്തം ശരീരത്തെ, അതിനുണ്ടാവുന്ന മാറ്റങ്ങളെ, പേടിയോടെയും വെറുപ്പോടെയും കാണാനാണ്, നമ്മുടെ പെൺകുട്ടികളെ സമൂഹം കണ്ടീഷൻ ചെയ്തിരിക്കുന്നത്. ഡോ. തോമസ് റാഹേൽ മത്തായി എഴുതുന്നു.
പൊക്കം കുറഞ്ഞവർ, കൂടിയവർ, മെലിഞ്ഞവർ, തടിച്ചവർ ഓരോ വ്യക്തികളും ഒന്നിനൊന്ന് വ്യത്യസ്തരാണ്. ഒരു പ്രായം കഴിയുമ്പോൾ ആക്രത്തിന്റെ അടിസ്ഥാനത്തിലുള്ള ഈ വ്യത്യാസങ്ങൾ ആളുകൾ സ്വയം തിരിച്ചറിയും. മാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവർ വണ്ണം കുറയ്ക്കാനും കൂട്ടാനുമൊക്കെ ശ്രമിച്ചെന്ന് വരും. അതെല്ലാം അവരുടെ വ്യക്തിപരമായ ചോയ്സ് എന്നെ പറയാനാകൂ. എന്നാൽ തിരിച്ചറിവ് വയ്ക്കും മുൻപ് സ്വന്തം ശരീരത്തെപ്പറ്റി അപകർഷതാബോധം തോന്നുന്ന അവസ്ഥയെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ ?
വ്യക്തിത്വത്തെ തന്നെ ഇല്ലാതാക്കുന്ന, മറ്റുള്ളവരുടെ കണ്ണിൽ നിന്നും സ്വന്തം ശരീരം മറക്കാനായി പെടാപാട് പെടുന്ന, ആത്മവിശ്വാസമില്ലാതെ സമൂഹത്തെ നേരിടേണ്ടി വരുന്ന ആ അവസ്ഥ തീർത്തും അരോചകമാണ്. എന്നാൽ ഒന്നറിയുക, നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷം വരുന്ന പെൺകുട്ടികളും അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണത്. സ്തനവളർച്ച ആരംഭിക്കുമ്പോൾ തുടങ്ങും ആരും കാണാതെ, വലുപ്പം അറിയിക്കാതെ ഒതുക്കിക്കൊണ്ട് നടക്കാനുള്ള ഉപദേശം.കേൾക്കുന്നത്ര നിസാരമല്ല പ്രശ്നം. ചിലർ അത്തരം പ്രശ്നങ്ങളെ വകഞ്ഞുമാറ്റി മുന്നേറുമ്പോൾ, ചിലർക്ക് അത് എന്നന്നേക്കുമായുള്ള ട്രോമയായി മാറുന്നു. എന്തിനാണ് മുലകളെ ഭയക്കുന്നത് ? ഡോ. തോമസ് റാഹേൽ മത്തായി എഴുതുന്നു.
സ്വന്തം ശരീരത്തെ, അതിനുണ്ടാവുന്ന മാറ്റങ്ങളെ, പേടിയോടെയും വെറുപ്പോടെയും കാണാനാണ്, നമ്മുടെ പെൺകുട്ടികളെ സമൂഹം കണ്ടീഷൻ ചെയ്തിരിക്കുന്നത്. സ്തനവളർച്ച തുടങ്ങിയാൽ പിന്നെ, ബ്രാ ഷിമ്മി ഷോൾ, അങ്ങനെ നിരവധി ആവരണങ്ങളിൽ കെട്ടിപൊതിഞ്ഞ്, കുലുങ്ങാതെ അനങ്ങാതെ, കുനിയുമ്പോൾ ഒരു പൊടി പോലും പുറത്ത് കാണാതെ കൊണ്ട് നടക്കണം. അത് സ്വന്തം വീട്ടിലാണെങ്കിലും, മുറിക്കകത്താണെങ്കിൽ പോലും, നിർബന്ധമാണ്.
സ്തനവളർച്ച തുടങ്ങിയാൽ പിന്നെ, ബ്രാ ഷിമ്മി ഷോൾ, അങ്ങനെ നിരവധി ആവരണങ്ങളിൽ കെട്ടിപൊതിഞ്ഞ്, കുലുങ്ങാതെ അനങ്ങാതെ, കുനിയുമ്പോൾ ഒരു പൊടി പോലും പുറത്ത് കാണാതെ കൊണ്ട് നടക്കണം. അത് സ്വന്തം വീട്ടിലാണെങ്കിലും, മുറിക്കകത്താണെങ്കിൽ പോലും, നിർബന്ധമാണ്
അല്ലെങ്കിൽ തുടങ്ങും ചീത്ത വിളിയും, അടിയും, സ്ലട്ട് ഷെയ്മിങ്ങും. അച്ഛനും അമ്മയും സഹോദരന്മാരും മാത്രമല്ലാ, വീട്ടുകാരും നാട്ടുകാരും അധ്യാപകരും, ഇങ്ങനെ എല്ലാവരും ഭൂതക്കണ്ണാടി വെച്ചു അതും നോക്കിയിരിക്കുകയാണിവിടെ.എന്തിനാണ് സ്വന്തം ശരീരത്തെ ഭയക്കാൻ കുട്ടികളെ ശീലിപ്പിക്കുന്നത് ?
'കല്യാണം കഴിഞ്ഞ് നിന്റെ ഭർത്താവിന് ഓക്കേ ആണെങ്കിൽ നീ ഏത് വസ്ത്രം വേണേലും ഇട്ടോ' എന്ന് പറയുന്ന അനേകം മാതാപിതാക്കളുണ്ടല്ലോ. ഇതിൽ പരം ഒരു വ്യക്തിക്ക് ഹ്യുമിലിയേറ്റിങ് ആയിട്ട് എന്താണുള്ളത്. ശരിക്കും ഒരു വസ്തുവിന്റെ ഉടമസ്ഥാവകാശം കൈമാറുന്നത് പോലെ അല്ലേ അത്. അല്ലെങ്കിൽ ഒരു വളർത്ത് മൃഗം പോലെ. കാമുകൻ, പിന്നെ ഭർത്താവ്, അയാളുടെ ബന്ധുക്കൾ നാട്ടുകാർ, ഇവരെയെല്ലാം പേടിച്ചിട്ടാവണം ഇന്നാട്ടിലെ ഓരോ പെണ്ണും വസ്ത്രം ധരിക്കേണ്ടത് എന്ന് ചുരുക്കം.
ഷോർട്ട്സും സ്ലീവ്ലെസ്സും ഇടാൻ ഇഷ്ടപ്പെടുന്ന പെൺകുട്ടികളെ പേഴ്സണാലിറ്റി ഡിസോർഡർ ഉള്ളവരായി മുദ്രകുത്തുന്ന സൈക്യാട്രിസ്റ്റുകളുണ്ട്. പൂർണ്ണമായും പുരുഷന്റെ കണ്ണിലൂടെയാണ് ഡോക്ടേഴ്സ് വരെ പെൺശരീരത്തെ കാണുന്നത്. എന്തൊരു ഗതികേടാണല്ലേ. പുരുഷൻ പ്രലോഭിതനാവുമോ പ്രകോപിതാനാവുമോ എന്ന് പേടിച്ച് പേടിച്ച്, ഒരു ബോംബ് കൊണ്ട് നടക്കുന്ന പോലെ സ്വന്തം ശരീരം കൊണ്ട് നടക്കേണ്ടി വരുക. എന്തൊരു അടിമത്തമാണിത്.
മുല, വയറ്, ചന്തി, മുതുക്, ഇവയെല്ലാം മനുഷ്യന് ഉണ്ടാവുന്ന ശരീരഭാഗങ്ങൾ തന്നെയാണ്. നിങ്ങളുടെ ശരീരത്തെ നിങ്ങൾ ആക്സെപ്റ്റ് ചെയ്ത്, അതിൽ കംഫർട്ടിബിൾ ആയാൽ മാത്രമേ, ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാൻ പറ്റുള്ളൂ
ഇതിന്റെ അനന്തരഫലമായി മിക്ക പെൺകുട്ടികളും, അവരുടെ ശരീരത്തെ കുറിച്ചും വ്യക്തിത്വത്തെ കുറിച്ചും തീരെ ആത്മവിശ്വാസമില്ലാതെ, എപ്പോഴും ഒരു തരം അരക്ഷിതാവസ്ഥയിൽ ആണ് ജീവിക്കുന്നത് എന്നതാണ് യാഥാർത്ഥ്യം. എന്ത് ചെയ്യാനും ധൈര്യമില്ലാത്ത അവസ്ഥ. ചെറുപ്പം തൊട്ടേ തങ്ങൾ എന്തോ തെറ്റിന്റെ ഭാഗമാണെന്ന തോന്നൽ അവരുടെ തലയിൽ കുത്തിവെയ്ക്കപ്പെട്ടിരിക്കുകയല്ലേ. പിന്നെങ്ങനെ കോൺഫിഡൻസ് വരും.
മുല, വയറ്, ചന്തി, മുതുക്, ഇവയെല്ലാം മനുഷ്യന് ഉണ്ടാവുന്ന ശരീരഭാഗങ്ങൾ തന്നെയാണ്. നിങ്ങളുടെ ശരീരത്തെ നിങ്ങൾ ആക്സെപ്റ്റ് ചെയ്ത്, അതിൽ കംഫർട്ടിബിൾ ആയാൽ മാത്രമേ, ഒരു വ്യക്തി എന്ന നിലയിൽ നിങ്ങൾക്ക് ആത്മവിശ്വാസത്തോടെ മുന്നോട്ട് പോവാൻ പറ്റുള്ളൂ. അല്ലാതെ ആണുങ്ങൾ നോക്കും എന്നോർത്ത് മറച്ചുവെയ്ക്കേണ്ടത്, നിങ്ങളുടെ തലവേദന അല്ലാ. നാണിക്കേണ്ടതും മറച്ചു പിടിക്കേണ്ടതും നിങ്ങളല്ലാ. വിവരം ഇല്ലാത്തവർ അതോർത്ത് നാണിക്കട്ടേ. So, just embrace your body! Celebrate your body!