Mar 24 • 9M

ഫെമിനിസത്തെ ചരിത്രം രേഖപ്പെടുത്തുന്നത് ഇങ്ങനെ...

സ്ത്രീകൾക്ക് നിയമപരമായി തുല്യത ഉറപ്പാക്കാനാണ് 19 ആം നൂറ്റാണ്ടിന്റെ പകുതിയോടെ ബ്രിട്ടനിലും അതിനോടടുത്ത നാടുകളിലും സ്ത്രീശബ്ദം ഇന്നേ വരെ ഉയരാത്തത്ര ശബ്ദത്തിൽ ഉയർന്ന് വന്നത്

Vishnu Prem
Comment
Share
 
1.0×
0:00
-9:10
Open in playerListen on);
Episode details
Comments

ഫെമിനിസം, ലോകത്തിലെ തന്നെ ഏറ്റവും ശക്തമായ ഈ ആശയത്തെ നമ്മിൽ പലരും നിസാരവൽക്കരിച്ചാണ് കാണുന്നത്. ഒരുപക്ഷെ ഇതേപറ്റി വ്യക്തമായ ധാരണ ഇല്ലാത്തതാകാം കാരണം. 1890 കളിലാണ് ഫെമിനസം സാധാരണ ജനങ്ങളുടെ ചർച്ചാ വിഷയമാകുന്നത്. സ്ത്രീകൾക്ക് നിയമപരമായി തുല്യത ഉറപ്പാക്കാനാണ് 19 ആം നൂറ്റാണ്ടിന്റെ പകുതിയോടെ ബ്രിട്ടനിലും അതിനോടടുത്ത നാടുകളിലും സ്ത്രീശബ്ദം ഇന്നേ വരെ ഉയരാത്തത്ര ശബ്ദത്തിൽ ഉയർന്ന് വന്നത്. 'സ്ത്രീസമത്വവാദം' മുറുകെ പിടിച്ചിരുന്ന ഒരു കൂട്ടം സ്ത്രീകൾ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി പോരാടി. ബ്രിട്ടനിൽ ആ കാലയളവിൽ സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഏറി വരുന്ന സാഹചര്യമായിരുന്നു. ഭാര്യക്കും മക്കൾക്കും മേൽ ഭർത്താവിന് പൂർണ അധികാരം അന്നത്തെ നിയമങ്ങൾ നൽകിയിരുന്നു.

18 ആം നൂറ്റാണ്ടിന്റെ ആദ്യ കാലത്താണ് സ്ത്രീകൾ ആദ്യമായി സംഘടിച്ചു തുടങ്ങുന്നത് എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ആ സമയം ഒരുപക്ഷെ അവർ അവരെത്തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയ കാലഘട്ടമാണെന്ന് പറയാം. അതായത് സ്ത്രീകൾക്ക് നിലനിന്നിരുന്ന വിലക്കുകളും അസമത്വവും യഥാർഥത്തിൽ അനിവാര്യമാണോ എന്ന ചോദ്യമാണ് അവരിൽ നിന്ന് ആദ്യമായി ഉയർന്ന് വന്നത്

ഇതിനെതിരെയും അതെ പോലെ തന്നെ സ്ത്രീകളുടെ വോട്ടവകാശവും ജനപ്രതിനിധികളിൽ അവർക്കുള്ള പ്രതിനിധ്യം ഉറപ്പാക്കാനും അവർ ശബ്ദമുയർത്തി. അവരുടെ പോരാട്ടങ്ങൾ നഗര മധ്യത്തിൽ മാത്രമല്ല ആശയപരമായും ചൂടേറിയ കാലഘട്ടമായിരുന്നു അത്. വോട്ടവകാശമായിരുന്നു അവരുടെ പ്രധാന ആവശ്യമെങ്കിലും ഇതിലൂടെ സമൂഹത്തിന്റെ മുൻധാരയിലേക്ക് സ്ത്രീകളെ നയിക്കുക എന്നതും അവർ മുന്നിൽ കണ്ടിരുന്നു. എലിസബെത് ക്യാടി സ്റ്റാന്റനും സൂസൻ ബി ആന്റണിയുമായിരുന്നു ഈ പ്രതിഷേധത്തിന്റെ മുന്നണി പോരാളികൾ. സ്ത്രീകൾ വീടുകൾക്കുള്ളിൽ ബന്ധിതരായി മാത്രം ഇരിക്കുക, അവർക്ക് സമൂഹ മധ്യത്തിലേക്ക് ഇറങ്ങി ചെല്ലാനോ ജോലി ചെയ്യാനോ എന്തിന് ഒരാളോട് പേടിയില്ലാതെ സംസാരിക്കാനോ അനുവാദമുണ്ടായിരുന്നില്ല. ഇതിനെതിരെ നടന്ന പോരാട്ടത്തെയാണ് ഫെമിനിസത്തിന്റെ ആദ്യ താരംഗമായി കണക്കാക്കുന്നത്. എന്നാൽ സ്ത്രീകളുടെ ഈ പോരാട്ടം ആരംഭിച്ചത് 19 ആം നൂറ്റാണ്ടിലായിരുന്നില്ല.

18 ആം നൂറ്റാണ്ടിന്റെ ആദ്യ കാലത്താണ് സ്ത്രീകൾ ആദ്യമായി സംഘടിച്ചു തുടങ്ങുന്നത് എന്നാണ് ചരിത്രം രേഖപ്പെടുത്തുന്നത്. ആ സമയം ഒരുപക്ഷെ അവർ അവരെത്തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയ കാലഘട്ടമാണെന്ന് പറയാം. അതായത് സ്ത്രീകൾക്ക് നിലനിന്നിരുന്ന വിലക്കുകളും അസമത്വവും യഥാർഥത്തിൽ അനിവാര്യമാണോ എന്ന ചോദ്യമാണ് അവരിൽ നിന്ന് ആദ്യമായി ഉയർന്ന് വന്നത്. പ്രതിഷേധങ്ങളായിരുന്നില്ല അക്കാലത്ത് ഉണ്ടായിരുന്നത് പകരം ചർച്ചകളായിരുന്നു. ആ ചർച്ചകൾക്കൊടുവിൽ പല മേഖലകളിൽ നിന്നും സ്ത്രീകളുടെ വിയോജിപ്പുകൾ ഉയർന്ന് വന്നു. അവരുടെ വിധേയത്വ ജീവിതത്തെ ചോദ്യം ചെയ്യുകയും പിന്നീട് സമൂഹത്തിൽ നിലനിന്നിരുന്ന അസമത്വം ഇല്ലാതാക്കാനും അവർ ലേഖനങ്ങളും ചർച്ചകളും ശക്തമാക്കുകയുണ്ടായി.

ഇംഗ്ലീഷ് ആഭ്യന്തര യുദ്ധം പുറപ്പെടുന്നത് 1642 മുതൽ 1651 വരെയാണ്. ഇത് രാഷ്ട്രീയ അട്ടിമറിക്കും പിന്നീട് രാജവാഴ്ച്ചയുടെ പുനസ്ഥാപനത്തിനും കാരണമായി. എന്നാൽ ഇതൊന്നും സ്ത്രീകളിൽ കാര്യമായ സ്വാധീനം ചെലുത്തിയില്ല. അവരെ ദുർബലരായി മാത്രമാണ് കണ്ടിരുന്നത്. ഈ കാഴ്ചപ്പാടിനവർ കൂട്ടുപിടിച്ചത് ബൈബിൾ ആയിരുന്നെന്നതാണ് യാഥാർഥ്യം. അദാമിന്റെ വാരിയെല്ലിൽ നിന്നാണ് ഹവ്വയെ സൃഷ്ടിച്ചത് എന്ന വാദമാണ് സ്ത്രീകൾ എന്നും ആണിന്റെ തണലിൽ നിൽക്കണം എന്ന് മറ്റുള്ളവർ വാദിക്കുന്നതിന്റെ കാരണം. അതിനാൽ തന്നെ ഒരു സ്ത്രീ ഭാര്യയോ, അമ്മയോ എന്ന കെട്ട് പാടിൽ മാത്രം ഒതുങ്ങി കിടക്കാൻ വിധിക്കപ്പെട്ടവരായി. മറ്റെല്ലാ സ്വാതന്ത്ര്യങ്ങളും അവർക്ക് മുന്നിൽ കൊട്ടി അടയ്ക്കപ്പെട്ടു.

അസമത്വം ചോദ്യം ചെയ്യപ്പെടുന്നു

ആ സമയത്താണ് ചിലർ സമൂഹത്തിൽ നിലനിൽക്കുന്ന ഈ അസമത്വത്തെ ചോദ്യം ചെയ്ത് തുടങ്ങുന്നത്. അനബാപ്റ്റിസ്റ്റുകളും ക്വക്കറുകളും ഉൾപ്പെടെയുള്ള ചിലർ ദൈവത്തിന് മുൻപിൽ ആണും പെണ്ണും തുല്യരാണെന്ന് വാദിച്ചു. അവർ സ്ത്രീകളെ സമൂഹത്തിന്റെ മുൻനിരയിലേക്കെത്തിക്കാൻ പല പ്രവർത്തനങ്ങളും നടത്തി. അവരുടെ യോഗങ്ങളിൽ സ്ത്രീകളെ കൂടുതലായി പങ്കെടുപ്പിക്കുകയും അവരെ പ്രസംഗിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. സ്ത്രീകൾ വീടിന് പുറത്തിറങ്ങുന്നത് പോലും മോശമായി കണ്ടിരുന്ന ആ കാലത്ത് അവർ നടത്തിയ പ്രവർത്തനങ്ങൾ വിപ്ലവത്മകരമാണ്. ആഭ്യന്തര യുദ്ധത്തിലെ സമത്വ രാഷ്ട്രീയ പ്രസ്ഥാനമായ ലെവലേഴ്‌സ് എന്ന സംഘടനയിലും സ്ത്രീകൾക്ക് പ്രതിനിധ്യം ഉറപ്പിച്ചിരുന്നു. എന്നാൽ തുല്യ വോട്ടവകാശം എന്ന അവരുടെ ആവശ്യം നിരാകരിക്കപ്പെട്ടു. ആ കാലഘട്ടത്തിൽ തുല്യ വോട്ടവകാശം എത്രത്തോളം പ്രാധാന്യമേറിയതാണ് എന്ന് ചിന്തിക്കുക പോലും ചെയ്തിരുന്നില്ല. എന്നാൽ ലെവലേഴ്‌സ് ഇംഗ്ലീഷ് ആഭ്യന്തര യുദ്ധത്തിന്റെ ആദ്യവസാനം ഈ ആവശ്യം മുറുകെ പിടിക്കുകയുണ്ടായി.

പോരാട്ടങ്ങളുടെ പുതിയൊരു മുഖത്തിന്റെ ആരംഭമായിരുന്നു അതിന് ശേഷം കണ്ടത്. എഴുത്ത് എന്ന ആയുധത്തിന്റെ ശക്തി മനസ്സിലാക്കിയ ഒരുകൂട്ടം സ്ത്രീകൾ സമൂഹത്തിന്റെ അസമത്വ ചിന്താഗതിക്കെതിരെ എഴുത്തിലൂടെ തന്നെ പോരാടാൻ തുടങ്ങി. ബാത്സുവ മാക്കിൻ, മാർഗ്ഗരെറ്റ് കാവെണ്ടിഷ്, അഫ്രാ ബെഹ്ൻ, മേരി ആസ്റ്റെൽ എന്നീ നിരവധി സ്ത്രീപക്ഷ എഴുത്തുകാർ ആ കാലഘട്ടത്തിൽ ഉയർന്ന് വന്നു. ഓരോരുത്തരുടെയും എഴുത്തിന്റെ വഴികൾ വേറിട്ടതായിരുന്നു.

അക്ഷരങ്ങളുടെ ശക്തി പ്രകടമാകുന്നു

ബാത്സുവാ മാക്കിന് 1673 ൽ 'An Essay to Revive the Ancient Education of Gentlewomen' എന്ന കൃതി രചിച്ചു. പെൺകുട്ടികളുടെ വിദ്യാഭ്യാസം ഉറപ്പ് വരുത്തുന്നതിനെ സംബന്ധിച്ച് എഴുതിയ ആദ്യത്തെ ഇംഗ്ലീഷ് വനിതയാണ് ബാത്സുവ. പഠിക്കാൻ കഴിവുള്ള പെൺകുട്ടികൾക്കായി സ്കൂളുകൾ നിലവിൽ വരണമെന്നും അതിൽ നിന്ന് അവരുടെ ജീവിത രീതിയും ചിന്താഗതിയും മാറുന്ന താരത്തിലേക്ക് വിദ്യാഭ്യാസ സമ്പ്രദായം ഉയരണമെന്നും അവർ ഈ പ്രസിദ്ധീകരണത്തിലൂടെ വ്യക്തമാക്കി.

അതേസമയം ന്യൂകാസിൽ പ്രഭ്വി ആയിരുന്ന മാർഗ്രറ്റ് കാവെന്റിഷ് ആക്കാലത്ത് സമൂഹത്തിൽ സ്ത്രീകൾക്ക് നിലനിന്നിരുന്ന സ്ഥാനത്തെ ശക്തമായി വിമർശിച്ചു. 1955ൽ പുറത്തിറങ്ങിയ അവരുടെ 'Philosophical and Physical Opinions' എന്ന രചനയിൽ സ്ത്രീകളെ 'കൂട്ടിലടച്ച കിളികൾ' എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. സ്ത്രീകളുടെ എല്ലാ അവകാശങ്ങളും അഭിപ്രായങ്ങളും അഹങ്കാരികളായ പുരുഷന്മാരാൽ അടിച്ചർത്തപ്പെടുന്നു എന്നവർ ശക്തമായി എഴുതി. ആക്കാലത്തെ ഏറ്റവും ശക്തമായ വിമർശനമായാണ് ഈ കൃതി കണക്കിലാക്കപ്പെടുന്നത്.

ആക്കാലത്തെ മറ്റൊരു പ്രമുഖ നാടകരചയിതാവയൊരുന്നു അഫ്റാ ബെഹ്ൻ. സമൂഹത്തിൽ നടന്ന് വന്നിരുന്ന ആക്കാലത്തെ അസമത്വ രീതികൾക്ക് പുറമെ പുരുഷ കേന്ദ്രീകൃത സാഹിത്യ സൃഷ്ടികളെയും അവർ കലയിലൂടെ തന്നെ ചോദ്യം ചെയ്തു. അത്തരത്തിലുള്ള സൃഷ്ടികൾ ബെഹ്ൻ തന്റെ നാടകങ്ങളിലൂടെ പരഹസിക്കുകയുണ്ടായി. പുരുഷന്മാർ സ്ത്രീകളെ സാഹിത്യത്തിലൂടെ അടിച്ചമർത്തിയപ്പോൾ അവർ അതെ മാധ്യമത്തിലൂടെ തിരിച്ചടിക്കുകയാണ് ഉണ്ടായത്. ഇതിനെതിരെ വിമർശകർ അവരെ മോശക്കാരി എന്ന് വിളിക്കുകയും കോപ്പിയടിക്കാരി എന്ന് മുദ്ര കുത്തുകയും ചെയ്തു, എന്നാൽ അവരുടെ കൃതികളെ ഒരുപാട് പേർ ഏറെ ആവേശത്തോടെ തന്നെ സ്വീകരിക്കുകയാണ് ഉണ്ടായത്.

ഇവരെക്കാളേറെ ശ്രദ്ധ ആകർഷിച്ച രചയിതാവായിരുന്നു മേരി ആസ്റ്റൽ. 1694 ൽ രചിച്ച A Serious Proposel to the Ladies, for the advancement of their True and Greatest ഇന്റെരെസ്റ്റ്‌, 1697 ൽ രചിച്ച A serious Proposel Part 2 ഉം അവരുടെ പ്രശസ്തമായ കൃതികളാണ്. ഇതിലൂടെ ആസ്റ്റൽ പറഞ്ഞ് വയ്ക്കുന്നത്, സ്ത്രീകൾക്ക് മതപരവും മതേതരവുമായ വിദ്യാഭ്യാസ രീതി നൽകുന്നതിനുതങ്ങുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉണ്ടാവണം എന്നാണ്. ആക്കാലത്ത് സ്ത്രീ എന്നാൽ അമ്മ അല്ലെങ്കിൽ കന്യാസ്ത്രീ. ഇതിൽ നിന്ന് വ്യതിചലിച്ചു സ്വന്തം ഇഷ്ടങ്ങളുടെയും ആശയങ്ങളുടെയും പിന്നാലെ പോകുന്ന സ്ത്രീകൾ വിരളമായിരുന്നു. എന്നാൽ വിദ്യാഭ്യാസം സ്ത്രീകളെ കൂടുതൽ ശക്തരക്കുകയും പുരുഷന്മാരുടെ അടിമത്വത്തിൽ നിന്ന് മോചിതരക്കുകയും ചെയ്യുമെന്ന് അവർ വിശ്വസിച്ചു. അവരുടെ കൃതികളിലെല്ലാം ഈ ആശയം മുന കൂട്ടി നിർത്തിയിരിക്കുന്നത് കാണാൻ സാധിക്കും.

സ്ത്രീകളെ അംഗീകരിക്കുക എന്ന ബേസിക്ക് നീഡിന് വേണ്ടി വാക്കുകളെ പടവാലാക്കിയവർ. നഗര നടുവിലേക്ക് പോരാട്ടങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് മുൻപേ ഫെമിനിസം പറഞ്ഞവർ അറിയപ്പെടാതെ പോകേണ്ടവരല്ല

ഇവരെല്ലാം തന്നെ ഫെമിനിസത്തിന്റെ ആദ്യ കാല വക്താക്കളായിരുന്നു. ഫെമിനിസത്തിന്റെ ആദ്യ താരംഗമെന്ന് കണക്കിലക്കപ്പെടുന്ന 19 ആം നൂറ്റാണ്ടിനും മുൻപെ ശബ്ദമുയർത്തിയവർ. സ്ത്രീകളെ അംഗീകരിക്കുക എന്ന ബേസിക്ക് നീഡിന് വേണ്ടി വാക്കുകളെ പടവാലാക്കിയവർ. നഗര നടുവിലേക്ക് പോരാട്ടങ്ങൾ പൊട്ടിപ്പുറപ്പെടുന്നതിന് മുൻപേ ഫെമിനിസം പറഞ്ഞവർ അറിയപ്പെടാതെ പോകേണ്ടവരല്ല.

സ്ത്രീകളുടെ പോരാട്ടത്തിന്റെ അധികം ശ്രദ്ധിക്കപ്പെടാത്ത ഒരു ചരിത്രമാണ് 1600 ന്റെ ഒടുവിലേക്ക് ഉണ്ടായത്. സമത്വത്തിനായി സ്ത്രീകൾ അന്ന് തുടങ്ങിയ പോരാട്ടങ്ങൾ ഇന്നും അവസാനിച്ചിട്ടില്ല. അന്ന് മേൽ പറഞ്ഞ സ്ത്രീപക്ഷ എഴുത്തുകാർ ഇട്ട കനൽ ഇന്നും എരിഞ്ഞുകൊണ്ട് തന്നെ ഇരിക്കുന്നു.

A guest post by
Content Writer, Podcast Programme Producer
Subscribe to Vishnu