Dec 1, 2021 • 8M

24 വർഷം ഭർത്താവിൽ നിന്നും കൊടിയ പീഡനം, 50 വയസിൽ ബോഡി ബിൽഡറായി പ്രതികാരം !

പെണ്ണാണ് എല്ലാം സഹിക്കണം എന്ന പതിവ് പല്ലവിക്ക് അവസാനമിടാൻ ക്ലോഡിന്‍ തീരുമാനിച്ച നിമിഷമാണ് ഈ ഇസ്രായേൽ സ്വദേശിനിയുടെ ജീവിതത്തിലെ വഴിത്തിരിവായത്

Lakshmi Narayanan
Comment1
Share
 
1.0×
0:00
-7:37
Open in playerListen on);
Episode details
1 comment

ഭർതൃ പീഡനങ്ങളെ ചെറുക്കാനും സ്വന്തം വ്യക്തിത്വം സ്ഥാപിച്ചെടുക്കാനും പരിശ്രമിക്കുന്ന ലോകമെമ്പാടുമുള്ള സ്ത്രീകൾക്ക് മുന്നിൽ മികച്ച മാതൃകയാണ് ഇസ്രായേൽ സ്വദേശിനിയായ ക്ലോഡിന്‍ ഷോവല്‍. ആരെയും ഭയപ്പെടുത്തുന്ന തരത്തിലുള്ള ഭർതൃപീഡനങ്ങൾ ക്ലോഡിന്‍ ഷോവല്‍ ഏറ്റുവാങ്ങിയത് 24 വർഷമാണ്.

ആ കലാമത്രയും ആരാലും അറിയപ്പെടാതെ കിടന്ന ക്ലോഡിന്‍ ഷോവല്‍ ഇന്ന് ഒരു രാജ്യത്തിന്റെ ആകമാനം അഭിമാനമാണ്. പെണ്ണാണ് എല്ലാം സഹിക്കണം എന്ന പതിവ് പല്ലവിക്ക് അവസാനമിടാൻ ക്ലോഡിന്‍ തീരുമാനിച്ച നിമിഷമാണ് ഈ ഇസ്രായേൽ സ്വദേശിനിയുടെ ജീവിതത്തിലെ വഴിത്തിരിവായത്.

വിവാഹസമയത്ത് താന്‍ അനുഭവിച്ച പീഡനങ്ങള്‍ ഓര്‍ക്കാന്‍ പോലും കഴിയാത്ത വിധം വേദനാജനകമാണ് എന്ന് ക്ലോഡിന്‍ ഷോവല്‍ പറയുന്നു. ഭര്‍ത്താവിനോട് ഒന്നും പറയാന്‍ അനുവാദമുണ്ടായിരുന്നില്ല. അയാള്‍ എന്തെങ്കിലും പറഞ്ഞാല്‍ അത് അപ്പോള്‍ തന്നെ അനുസരിക്കണം. ഇല്ലെങ്കിൽ കടുത്ത മർദ്ദനമായിരുന്നു ഫലം. അത്രക്കും നരകതുല്യമായ പീഡനങ്ങളാണ് ഭര്‍ത്താവിന്റെ കൈയില്‍ നിന്ന് അനുഭവിക്കേണ്ടി വന്നത്.

ജീവിതത്തിന്റെ എല്ലാ തലങ്ങളിൽ നിന്നും ഒളിച്ചോടി എന്നത് പോലെയായിരുന്നു ക്ലോഡിന്റെ ജീവിതം. എന്നാൽ ഏറെ ട്വിസ്റ്റുകൾ നിറഞ്ഞ അവരുടെ ജീവിതത്തിൽ നീണ്ട 24 വർഷത്തിനൊടുവിൽ തിരിച്ചറിവുണ്ടായി. ആ തിരിച്ചറിവിൽ നിന്നുമാണ് ശക്തയായ ക്ലോഡിന്‍ ഷോവല്‍ ജന്മമെടുക്കുന്നത്.

ഇസ്രായേൽ സ്വദേശിനിയായ ക്ളോഡിൻ ഇന്ന് അറിയപ്പെടുന്നത് ഇസ്രായേലിന്റെ ഉരുക്ക് വനിതയെന്നാണ്. തന്റെ ജീവിതത്തിലെ എല്ലാ വേദനകളെയും പ്രതിസന്ധികളെയും തരണം ചെയ്ത് ക്ളോഡിൻ ബോഡി ബിൽഡിംഗ് രംഗത്തേക്ക് എത്തിയിട്ട് ഇപ്പോള്‍ 14 വര്‍ഷമായി

ഇന്ന് തന്റെ അറുപത്തിമൂന്നാം വയസിൽ സ്ത്രീകളുടെ മേല്‍ കൈവയ്ക്കുന്ന പുരുഷന്മാരെ അടിച്ചു നിലം പരിശാക്കാന്‍ അവര്‍ ധാരാളം.നിന്നുള്ള ക്ലോഡിന്‍ ഷോവല്‍. പ്രായം അറുപത്തിമൂന്നാണെങ്കിലും സ്ത്രീകളുടെ മേല്‍ കൈവയ്ക്കുന്ന പുരുഷന്മാരെ അടിച്ചു നിലം പരിശാക്കാന്‍ ധാരാളം.

ഇസ്രായേൽ സ്വദേശിനിയായ ക്ളോഡിൻ ഇന്ന് അറിയപ്പെടുന്നത് ഇസ്രായേലിന്റെ ഉരുക്ക് വനിതയെന്നാണ്. തന്റെ ജീവിതത്തിലെ എല്ലാ വേദനകളെയും പ്രതിസന്ധികളെയും തരണം ചെയ്ത് ക്ളോഡിൻ ബോഡി ബിൽഡിംഗ് രംഗത്തേക്ക് എത്തിയിട്ട് ഇപ്പോള്‍ 14 വര്‍ഷമായി.

ചെറു പ്രായത്തിൽ പോലും ഏറെ ക്ലേശകരമെന്നു കരുതുന്ന ബോഡി ബിൽഡിംഗ് അൻപതിനോടടുത്ത പ്രായത്തിൽ ചെയ്ത് തുടങ്ങുമ്പോൾ കരുത്തായത് ഇച്ഛാശക്തി ഒന്നുമാത്രമാണ്. എന്നാൽ അമ്പതാമത്തെ വയസ്സില്‍ എന്തിനവര്‍ ഇത്തരമൊരു കാര്യത്തിന് ഇറങ്ങി പുറപ്പെട്ടു എന്നത് എല്ലാവര്‍ക്കും തോന്നുന്ന ഒരു സംശയമാണ്.

എല്ലാവരും വീടുകളില്‍ ഒതുങ്ങിക്കൂടുന്ന പ്രായത്തില്‍ അവര്‍ ഇത്തരമൊരു കാര്യത്തിനായി ഇറങ്ങി തിരിച്ചതിന്റെ പിന്നില്‍ വ്യക്തമായ ഒരു കാരണമുണ്ട്. മറ്റ് പലരെയും പോലെ അവരുടെ വിവാഹജീവിതവും ഒരു നരകമായിരുന്നു. 24 വര്‍ഷത്തോളം ഭര്‍ത്താവിന്റെ തല്ലും ചവിട്ടും കൊണ്ട് ഒന്ന് മിണ്ടാന്‍ പോലുമാകാതെ ഭയന്ന് അവര്‍ ജീവിച്ചു.

അതിനെ ജീവിതമെന്നു പറയാനാവില്ല. അത്രയേറെ നരകയാതനയാണ് അനുഭവിച്ചത്. ചില സമയങ്ങളില്‍ ജീവിതം ഒന്ന് തീര്‍ന്ന് കിട്ടിയാല്‍ മതിയായിരുന്നു എന്ന് ശപിച്ചു. മരണത്തിന് പോലും തന്നെ വേണ്ടേ എന്ന് സങ്കടപ്പെട്ടു. വിവാഹ ബന്ധത്തിൽ നിന്നും പുറത്ത് കടക്കുന്നതിനെ പറ്റി ചിന്തിക്കാൻ പോലും അവർ അശക്തയായിരുന്നു. എന്നാല്‍, ഒടുവില്‍ അവര്‍ ആ വിവാഹബന്ധത്തില്‍ നിന്ന് പുറത്ത് വരാനുള്ള തീരുമാനമെടുത്തു.

സഹനമാണ് വിനയായത്

കല്യാണം കഴിഞ്ഞ സമയത്ത് പ്രശ്‌നങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ പിന്നീട് ക്ലോഡിനും ഭർത്താവും തമ്മിലെ പ്രശ്നങ്ങൾ ആരംഭിക്കുകയായിരുന്നു. ആദ്യം വാക്കാലുള്ള മുറിപ്പെടുത്തലുകള്‍ ആരംഭിച്ചു. പതിയെ അയാള്‍ അവളുടെ ദേഹത്തു കൈവയ്ക്കാന്‍ തുടങ്ങി. പുരുഷനേക്കാൾ കായികബലം കുറവാണല്ലോ സ്ത്രീകൾക്ക്. അതിനാൽ ക്ലോഡിന്‍ തന്നെ ഒന്നും ചെയ്യില്ല എന്ന ഉറപ്പായിരുന്നു അയാളുടെ ബലം. മക്കള്‍ക്ക് വേണ്ടി അവള്‍ അതെല്ലാം പൊറുത്തു. വേദനകള്‍ ഉള്ളില്‍ ഒതുക്കി വര്‍ഷങ്ങളോളം അയാള്‍ക്കൊപ്പം ജീവിച്ചു. എന്നാല്‍ കുട്ടികള്‍ വലുതാകാന്‍ തുടങ്ങിയതോടെ അവർക്ക് 'അമ്മ നേരിടുന്ന പീഡനം കണ്ടു നിൽക്കാൻ കഴിയാതെയായി.

അവര്‍ അമ്മയോട് അവിടം വിട്ട് പോകാമെന്ന് പറയാന്‍ തുടങ്ങി. എന്നിട്ടും ക്ലോഡിന്‍ആദ്യം അതിനു തയ്യാറായില്ല. ഇനിയും നിന്നാല്‍ അച്ഛന്‍ അമ്മയെ കൊല്ലുമോ എന്നവര്‍ ഭയന്നു. മക്കളുടെ കണ്ണുനീരും വേദനയും കണ്ടു മനസ് തകർന്നതോടെ ക്ലോഡിന്‍ ആ വിവാഹ ബന്ധത്തിൽ നിന്നും പുറത്ത്കടക്കാൻ തീരുമാനിച്ചു.

ജീവിതകാലം മുഴുവന്‍ ഭയത്തിന്റെ മൂടുപടത്തില്‍ ഒളിച്ചിരിയ്ക്കാന്‍ തനിക്ക് കഴിയില്ലെന്ന് അവള്‍ തന്നെത്തന്നെ ബോധ്യപ്പെടുത്തി. രണ്ട പതിറ്റാണ്ടുകാലം ഒരു അടിമയെപ്പോലെ ജീവിച്ച ഒരുവളെ സംബന്ധിച്ച് അതത്ര എളുപ്പമായിരുന്നില്ല. ഏറെ സമയമെടുത്താണ് സ്വയം കാര്യങ്ങൾ മനസിലാക്കിയത്. ഒടുവില്‍ എല്ലാ ഭയങ്ങളെയും കാറ്റില്‍ പറത്തിക്കൊണ്ട് അവള്‍ അയാളെ ഉപേക്ഷിച്ച് വീടുവിട്ടിറങ്ങി. തന്റെ ജീവിതം താനാണ് തീരുമാനിക്കുന്നത് എന്നവള്‍ തീരുമാനിച്ച നിമിഷം ചരിത്രമാകുകയായിരുന്നു.

'' എന്റെ മക്കള്‍ക്ക് കൊടുക്കാന്‍ എന്റെ കൈയില്‍ പണമോ, സ്വത്തോ ഒന്നുമില്ല. അമ്മയെക്കുറിച്ച് കുറെ നല്ല ഓര്‍മ്മകള്‍ മാത്രമേ ഉള്ളൂ. ഞാന്‍ എന്റെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ സ്വയം ഏറ്റെടുത്തത് മക്കള്‍ക്ക് വേണ്ടിയാണ്. ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ദുരിതങ്ങള്‍ അനുഭവിച്ച, ദുര്‍ബലയായ ഒരു സ്ത്രീയായി അവര്‍ എന്നെ കണ്ടേനെ. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് എന്നെ കുറിച്ച് ഓര്‍ത്ത് അഭിമാനമാണ്' ക്ലോഡിന്‍ പറയുന്നു

വീട് വിട്ടിറങ്ങിയ ക്ലോഡിന്‍ ഭർത്താവുമായില്ല ബന്ധം വേര്‍പ്പെടുത്തുകയും, ഒരു ബോഡിബില്‍ഡര്‍ എന്ന വെല്ലുവിളി ഏറ്റെടുക്കുകയും ചെയ്തു. മനസ്സിനും ശരീരത്തിനും ഏറ്റ വേദനകള്‍, മുറിവുകള്‍ എന്നിവ മറക്കാനായി കണ്ടെത്തിയ പോംവഴിയായിരുന്നു ഇത്.

വയസ് അൻപത് ആയെങ്കിലും ജീവിതം അവസാനിച്ചിട്ടില്ല എന്ന് സ്വയം ബോധ്യപ്പെടുത്താനുള്ള ശ്രമമായിരുന്നു പിന്നീട് നടന്നത്. അടികൾ കൊണ്ട് ശീലിച്ച ശരീരം ബോഡി ബിൽഡിംഗിലേക്ക് വഴിമാറാണ് ഏറെ താമസമെടുത്തു. ജീവിതത്തിൽ ഇത് വരെ ഒന്നും നേടാൻ കഴിയാതെ പോയ തന്നെ ഓർത്ത് മക്കൾ അഭിമാനിക്കുന്ന നിമിഷം മാത്രമായിരുന്നു മനസിൽ.

കഠിനാധ്വാനത്തിന്റെ നാളുകൾ

തീരെ മെലിഞ്ഞ അവള്‍ ശരീരം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ശ്രമിച്ചു. എല്ലാ ദിവസവും, എല്ലാ മാസവും മുടങ്ങാതെ ജിമ്മില്‍ പോയി. മസിലുകള്‍ക്ക് വേണ്ടിയുള്ള ഡയറ്റ് പിന്തുടര്‍ന്നു. മാറ്റത്തിനെടുത്ത സമയമാണ് പ്രധാനം. പത്ത് വര്‍ഷം!. പത്ത് വർഷം കഴിഞ്ഞപ്പോള്‍ അവളുടെ ശരീരം ശരിക്കും ബലിഷ്ടമായി. ഏത് പുരുഷനെയും അടിച്ചിടാനുള്ള ധൈര്യവും ശേഷിയും അവള്‍ നേടി. ഇപ്പോള്‍ പീഡനം അനുഭവിക്കുന്ന മറ്റ് സ്ത്രീകളെ ക്ലോഡിന്‍ സഹായിക്കുന്നു.

ഒരിക്കലും ഒരു സ്ത്രീയും ഇത്തരം അനുഭവങ്ങള്‍ക്ക് അടിമപ്പെട്ട് കിടക്കരുതെന്ന് എന്ന തന്റെ ആഗ്രഹം നിറവേറ്റുകയാണ്‌ അവർ . അത്തരം ദുരനുഭവങ്ങള്‍ ഉണ്ടായാല്‍ അതിനെ മറികടക്കണമെന്നും അതിന് മനഃശക്തി ആവശ്യമാണെന്നും അവര്‍ പറയുന്നു. ഒരു സ്ത്രീയായതുകൊണ്ട് തന്നെ ഇതൊക്കെ സഹിക്കണെമെന്ന് ചിന്ത പാടില്ലെന്നും അവര്‍ തന്റെ ജീവിതത്തിലൂടെ തെളിയിക്കുന്നു.

വിവാഹസമയത്ത് താന്‍ അനുഭവിച്ച പീഡനങ്ങള്‍ ഓര്‍ക്കാന്‍ പോലും കഴിയാത്ത വിധം വേദനാജനകമാണ് ക്ലോഡിന്‍ പറയുന്നു. അടിച്ച് പതം വരുത്തും. കാണുന്ന എല്ലാവരില്‍ നിന്നും അയാള്‍ കടം വാങ്ങുമായിരുന്നു. ആളുകള്‍ വീട്ടില്‍ വന്ന് ഭീഷണിപ്പെടുത്തുന്നത് പതിവായിരുന്നു. പലപ്പോഴും കടയിലും മറ്റും പോയി മടങ്ങി വരുന്ന സമയം പൊലീസ് വാഹനത്തിന്റെ സൈറണ്‍ കേള്‍ക്കുമ്പോള്‍ അവളും മക്കളും പേടിച്ച് ഒളിക്കുമായിരുന്നു.

എന്നാൽ സ്വയം മാറ്റം വേണമെന്ന് ക്ലോഡിന്‍ ആഗ്രഹിച്ചതോടെ ചുറ്റുപാടുകളും മാറി. ഇന്ന് ക്ലോഡിന്‍ പൊലീസ് സേനയിലെ ഒരു സന്നദ്ധപ്രവര്‍ത്തകയാണ്. പൊലീസിനൊപ്പം വീടുകള്‍ സന്ദര്‍ശിച്ച്, ഗാര്‍ഹിക പീഡനം അനുഭവിക്കുന്ന സ്ത്രീകളെ സംരക്ഷിക്കുന്നു. ഇപ്പോള്‍ തനിക്ക് പൊലീസിനെ ഭയമില്ലെന്നും, അവര്‍ തന്റെ സുഹൃത്തുകളാണെന്നും അവര്‍ പറയുന്നു..

'' എന്റെ മക്കള്‍ക്ക് കൊടുക്കാന്‍ എന്റെ കൈയില്‍ പണമോ, സ്വത്തോ ഒന്നുമില്ല. അമ്മയെക്കുറിച്ച് കുറെ നല്ല ഓര്‍മ്മകള്‍ മാത്രമേ ഉള്ളൂ. ഞാന്‍ എന്റെ ജീവിതത്തിന്റെ കടിഞ്ഞാണ്‍ സ്വയം ഏറ്റെടുത്തത് മക്കള്‍ക്ക് വേണ്ടിയാണ്. ഇല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ദുരിതങ്ങള്‍ അനുഭവിച്ച, ദുര്‍ബലയായ ഒരു സ്ത്രീയായി അവര്‍ എന്നെ കണ്ടേനെ. എന്നാല്‍ ഇപ്പോള്‍ അവര്‍ക്ക് എന്നെ കുറിച്ച് ഓര്‍ത്ത് അഭിമാനമാണ്' ക്ലോഡിന്‍ പറയുന്നു.