Feb 21 • 5M

അന്ന് സ്വർണ്ണവള, പിന്നെ കേശദാനം, പോലീസ് ഫോഴ്‌സിനും നാടിനും പ്രിയപ്പെട്ടവളായി അപർണ!

വേദന അനുഭവിക്കുന്ന കുഞ്ഞുങ്ങൾ എല്ലാം എനിക്ക് എന്റെ സ്വന്തം കുഞ്ഞുങ്ങൾ ആണ്. അതുകൊണ്ട് സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ എനിക്ക് എന്നും പ്രത്യേക ശ്രദ്ധ തന്നെ കാണും

Anagha Jayan E
Comment
Share
 
1.0×
0:00
-5:09
Open in playerListen on);
Episode details
Comments

അപർണ ലവകുമാർ എന്ന പേര് മലയാളികൾ ആദ്യമായല്ല കേൾക്കുന്നത്. ഇരിഞ്ഞാലക്കുട പോലീസ് സ്റ്റേഷനിൽ സി. പി. ഓ ആയിരുന്ന കാലത്ത് ഔദ്യോഗിക കൃത്യ നിർവഹണത്തിന് ഇടയിൽ ആലംബഹീനർ ആയ ഒരു കുടുംബത്തിന് തന്റെ കൈയിലെ മൂന്ന് സ്വർണ്ണ വളകൾ ഊരി നൽകിയപ്പോൾ ആണ് ആദ്യമായി ഈ പേര് വാർത്തകളിൽ നിറഞ്ഞത്.

തൃശ്ശൂരിൽ ഒരു കൊലപാതകത്തിന്റെ ഇൻക്വസ്റ്റ് നടത്താൻ പോയ പോലീസ് ഉദ്യോഗസ്ഥയ്ക്ക് മുന്നിൽ പോസ്റ്റ്മോർട്ടം കഴിഞ്ഞ മൃതദേഹം വിട്ട് കിട്ടാൻ അറുപതിനായിരം രൂപ ഇല്ലാതെ പരേതയുടെ കുടുംബാംഗങ്ങൾ കരഞ്ഞു. അപ്പോൾ അപർണ്ണയ്ക്ക് മുന്നിൽ പോലീസ് എന്നോ ജനം എന്നോ ഉണ്ടായില്ല. പച്ചയായ ജീവിത യാഥാർഥ്യങ്ങൾ നേരിടുന്ന മനുഷ്യർ - അത്ര മാത്രം. അങ്ങനെ ആണ് അപർണ്ണ തന്റെ കൈയിൽ കിടന്ന മൂന്ന് സ്വർണ്ണ വളകൾ ഊരി അവർക്ക് നൽകുന്നത്. ദൈവം നീട്ടിയ കരുതൽ സ്പർശം പോലെ ആ കുടുംബം ആ ഉപഹാരം സ്വീകരിച്ചു.

"കൊടിയ ഗാർഹിക പീഡനം അനുഭവിച്ച് ആണ് ആ സ്ത്രീയുടെ മരണപ്പെട്ടത്. അവരുടെ മക്കൾ അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കഴിയാതെ കണ്ണീരോടെ നിൽക്കുന്നത് കണ്ട് എനിക്ക് സഹിച്ചില്ല. ഞാനും ഒരു അമ്മയല്ലേ?’’

"കൊടിയ ഗാർഹിക പീഡനം അനുഭവിച്ച് ആണ് ആ സ്ത്രീയുടെ മരണപ്പെട്ടത്. അവരുടെ മക്കൾ അമ്മയുടെ മൃതദേഹം ഏറ്റുവാങ്ങാൻ കഴിയാതെ കണ്ണീരോടെ നിൽക്കുന്നത് കണ്ട് എനിക്ക് സഹിച്ചില്ല. ഞാനും ഒരു അമ്മയല്ലേ? പതിനൊന്ന് വർഷങ്ങൾക്ക് മുൻപായിരുന്നു അത്," അപർണ്ണ ഓർത്തെടുക്കുന്നു.

വർഷങ്ങൾക്ക് ഇപ്പുറം അപർണ്ണ ലവകുമാർ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചു. തന്റെ ഇട തൂർന്ന കാർകൂന്തൽ ക്യാൻസർ രോഗികൾക്ക് വേണ്ടി മുറിച്ച് നൽകി, സ്വയം തല മുണ്ഡനം ചെയ്തപ്പോൾ ആയിരുന്നു അത്. "ട്രാഫിക് നിയമങ്ങളെ കുറിച്ച് ഞാൻ വിദ്യാലയങ്ങളിൽ ബോധവത്കരണ ക്ലാസുകൾ എടുക്കാറുണ്ട്. ഒരു ദിവസം ഒരു സ്‌കൂളിൽ ക്ലാസ് എടുക്കവേ സദസ്സിന്റെ ഒരു മൂലയിൽ കൗതുകം തുളുമ്പുന്ന കണ്ണുകളും ആയി ഒരു കുട്ടി ഇരിക്കുന്നത് ശ്രദ്ധിച്ചു.

അവന് തലയിൽ തീരെ മുടി ഉണ്ടായിരുന്നില്ല. ക്ലാസ് കഴിഞ്ഞപ്പോൾ അവൻ എന്നെ വന്ന് കണ്ടു. പോലീസിൽ ചേരാൻ എന്താണ് വേണ്ടത് എന്ന് ചോദിച്ചു. അവന്റെ ചോദ്യങ്ങൾക്ക് ഞാൻ മറുപടി പറഞ്ഞെങ്കിലും എന്റെ മനസ്സിൽ അവന്റെ മുടിയില്ലാത്ത തലയും ദയനീയം ആയ നോട്ടവും ആയിരുന്നു.

അവന്റെ ടീച്ചറോട് സംസാരിച്ചപ്പോൾ എനിക്ക് മനസ്സിലായത് അവൻ ഒരു ക്യാൻസർ സർവൈവർ ആണെന്നാണ്. ക്യാൻസറിന്റെ വേദനയേക്കാൾ അവനെ അലട്ടിയത് മുടി നഷ്ടപ്പെട്ടത് ആണ് പോലും. അന്ന് ഞാൻ മനസ്സിൽ ഉറപ്പിച്ചു. ക്യാൻസർ രോഗികൾക്ക് വേണ്ടി ഞാൻ എന്തെങ്കിലും ചെയ്യും," അപർണ്ണ പറഞ്ഞു.

അപർണ്ണ ചെറുപ്പം മുതലേ നല്ല കട്ടിയുള്ള, ഇട തൂർന്ന മുടിയുടെ ഉടമ ആയിരുന്നു. മുടിയില്ലാതെ അപർണ്ണയെ ആരും കണ്ടിട്ടില്ല. എന്നിട്ടും തന്റെ മുടി അപർണ്ണ ക്യാൻസർ രോഗികൾക്ക് ആയി മുറിച്ച് നൽകി. "എത്രയോ പേര് അവരുടെ അവയവങ്ങൾ ദാനം ചെയ്യുന്നു! അത് വച്ച് നോക്കുമ്പോൾ എന്റെ മുടി അത്ര മാത്രം പ്രധാനം ആണോ? മുടി വരും, പോകും. അല്ലെങ്കിലും ബാഹ്യം ആയ സൗന്ദര്യത്തിൽ എന്താണ് ഉള്ളത്," അവർ ചോദിച്ചു.

"എത്രയോ പേര് അവരുടെ അവയവങ്ങൾ ദാനം ചെയ്യുന്നു! അത് വച്ച് നോക്കുമ്പോൾ എന്റെ മുടി അത്ര മാത്രം പ്രധാനം ആണോ? മുടി വരും, പോകും. അല്ലെങ്കിലും ബാഹ്യം ആയ സൗന്ദര്യത്തിൽ എന്താണ് ഉള്ളത്,"

സമൂഹത്തിന് സ്ത്രീയുടെ മുടിയോട് ഉള്ള സമീപനത്തെ കുറിച്ച് അപർണ്ണ പറയുന്നത് ഇങ്ങനെ: "തലമുടി കുറവുള്ള സ്ത്രീകളെയും തലയിൽ മുടി തന്നെ ഇല്ലാത്ത സ്ത്രീകളെയും അംഗീകരിക്കാൻ സമൂഹത്തിന് ഇന്നും വൈമുഖ്യം ആണ്. സ്ത്രീകൾക്കും പുരുഷന്മാർക്കും വെവ്വേറെ അലിഖിത നിയമങ്ങൾ ആണ് സൗന്ദര്യത്തിന്റെ കാര്യത്തിൽ നില നിൽക്കുന്നത്. അത് ആദ്യം മാറണം," അപർണ്ണ പറയുന്നു.

തൃശ്ശൂർ ജില്ലയിലെ ആമ്പല്ലൂരിൽ ആണ് അപർണ്ണയുടെ വീട്. ചെറുപ്പത്തിൽ തന്നെ ഭർത്താവ് മരണപ്പെട്ടതോടെ രണ്ട് പെൺമക്കളെ ഒറ്റയ്ക്കാണ് ഈ പൊലീസുകാരി നോക്കി വളർത്തിയത്. അമ്മ മുടി മുറിച്ച് ദാനം ചെയ്തത് മക്കൾക്ക് അത്ര ഇഷ്ടമായിരുന്നില്ല. പിന്നീട് സമൂഹ മാധ്യമങ്ങളിൽ അപർണ്ണയ്ക്ക് അഭിനന്ദന പ്രവാഹം വന്നു തുടങ്ങിയപ്പോൾ ആണ് പ്രവൃത്തിയുടെ മഹത്വം മക്കൾ തിരിച്ചറിയുന്നത്.

"വള ഊരി നൽകുമ്പോൾ ഞാൻ ഒരു സിംഗിൾ മദർ ആയിരുന്നു. ഒരമ്മ മക്കൾക്ക് എത്രമാത്രം പ്രിയപ്പെട്ടത് ആണെന്ന് എനിക്ക് അറിയാമായിരുന്നു. വേദന അനുഭവിക്കുന്ന കുഞ്ഞുങ്ങൾ എല്ലാം എനിക്ക് എന്റെ സ്വന്തം കുഞ്ഞുങ്ങൾ ആണ്. അതുകൊണ്ട് സ്ത്രീകളുടെയും കുട്ടികളുടെയും കാര്യത്തിൽ എനിക്ക് എന്നും പ്രത്യേക ശ്രദ്ധ തന്നെ കാണും," അവർ പറഞ്ഞു.

പോലീസ് ഡിപ്പാർട്ട്മെന്റിന്റെ വണ്ടികളും ജീപ്പുകളും എല്ലാം അനായാസം ആയി ഓടിച്ച് നടക്കുന്ന അപർണ്ണ, മനസ്സാന്നിധ്യം കൊണ്ട് പുരുഷന്മാരെ കടത്തി വെട്ടും. അല്ലെങ്കിലും ജീവിതം ഒറ്റയ്ക്ക് പൊരുതി ജയിച്ച ഒരു അമ്മയ്ക്ക് ലോകത്ത് ഇനി ഏത് പ്രതിസന്ധിയെ ആണ് ഭയക്കേണ്ടത്!