Mar 30 • 9M

മേരി ആസ്റ്റൽ : സ്ത്രീപക്ഷ ആശയങ്ങളുടെ ആദ്യ ശബ്ദം

She's equal
Comment
Share
 
1.0×
0:00
-9:03
Open in playerListen on);
Episode details
Comments

ഫെമിനിസത്തിന്റെ ആദ്യ തരംഗം പൊട്ടിപുറപ്പെടുന്നത് 19 ആം നൂറ്റാണ്ടിന്റെ അവസാനത്തോടെയാണ്. ബ്രിട്ടനിലും യൂണൈറ്റഡ് സ്റ്റേറ്റ്സിലുമായി അലയടിച്ച ഈ ആശയത്തിന് രണ്ട് പതിറ്റാണ്ട് മുൻപത്തെ ചരിത്രം അടയാളപ്പെടുത്താനുണ്ട്. സ്ത്രീകൾ സ്ത്രീപക്ഷ ചിന്താഗതി ആദ്യമായി ഉയർത്തിപിടിക്കുന്നത് 17 ആം നൂറ്റാണ്ടിന്റെ പകുതിയോടെയാണ്. ബ്രിട്ടനിലെ ആഭ്യന്തര യുദ്ധം ആരംഭിച്ച 1642- ലാണ് സ്ത്രീശബ്ദം ആദ്യമായി ലോകത്ത് അലയടിക്കുന്നത്.

സ്ത്രീകൾ എന്നാൽ പുരുഷന്മാരുടെ അടിമകളാണ് എന്ന് വിശ്വസിച്ചിരുന്ന ആ കാലത്ത് പല ഇടങ്ങളിൽ നിന്നും അതിനോടുള്ള വിയോജിപ്പുകൾ ഉയർന്ന് വന്നിരുന്നു. എന്നാൽ നഗര മധ്യത്തിലേക്ക് ആ പ്രക്ഷോപങ്ങൾ എത്തിയിരുന്നില്ല

സ്ത്രീകൾ എന്നാൽ പുരുഷന്മാരുടെ അടിമകളാണ് എന്ന് വിശ്വസിച്ചിരുന്ന ആ കാലത്ത് പല ഇടങ്ങളിൽ നിന്നും അതിനോടുള്ള വിയോജിപ്പുകൾ ഉയർന്ന് വന്നിരുന്നു. എന്നാൽ നഗര മധ്യത്തിലേക്ക് ആ പ്രക്ഷോപങ്ങൾ എത്തിയിരുന്നില്ല. പകരം ചർച്ചകളും അതിനോടാനുബന്ധിച്ചുള്ള എഴുത്തുകളുമായിരുന്നു ആ കാലത്തെ പ്രതിരോധ രീതി.

മാർഗരറ്റ് കാവെണ്ടിഷ്, അഫ്ര ബെഹ്ൻ, ബത്‌സുവാ മാക്കിൻ എന്നീ നിരവധി സ്ത്രീകളായ എഴുത്തുകാരും സ്ത്രീപക്ഷ ചിന്താഗതിക്കരും ആക്കാലത്ത് നിലനിന്നിരുന്ന അസമത്വത്തിനെതിരെ തന്റെ ലേഖനങ്ങളിലൂടെ ശബ്ദമുയർത്തി. അതിലെ ഏറ്റവും ശ്രദ്ധേയമായ വ്യക്തിത്വങ്ങളിൽ ഒന്നായിരുന്നു മേരി ആസ്റ്റലിന്റെത്. സ്ത്രീ എന്നാൽ എല്ലാവരിലും താഴ്ന്നവൾ, അതിനാൽ അവർ എന്നും പുരുഷന്മാരുടെ നിയന്ത്രണത്തിൽ ആയിരിക്കണം എന്ന ആക്കാലത്ത് നിലനിന്നിരുന്ന ഇരുൾ വീണ ചിന്താഗതിയെ ചോദ്യം ചെയ്തതിലൂടെ പ്രശസ്തി ആർജിച്ച വ്യക്തിത്വമായിരുന്നു മേരി ആസ്റ്റലിന്റേത്. ഒരു ക്രിസ്ത്യൻ വിശ്വാസി ആയിരുന്നെങ്കിൽ പോലും അതിൽ നിലനിന്നിരുന്ന തെറ്റിദ്ധാരണകളെ ചോദ്യം ചെയ്യാനും ശരിയായ വഴിയിലേക്ക് സമൂഹത്തെ നയിക്കാനും അവർ പരിശ്രമിച്ചു.

ബൈബിളിനെ കൂട്ടുപിടിച്ച് സ്ത്രീകൾ എന്നാൽ പുരുഷന്മാരുടെ വാരിയെല്ലാൽ സൃഷ്ടിച്ചവരാണ് എന്ന പൊതുബോധം പുരുഷന്മാർ സമൂഹത്തിൽ അടിച്ചേൽപ്പിച്ചിരുന്നു. എന്നാൽ ദൈവത്തിന്റെ മുൻപിൽ സ്ത്രീകളും പുരുഷന്മാരും ഒന്നാണെന്ന് മേരി വാദിച്ചു. സ്ത്രീകളെ പുരുഷന്മാരോളം കഴിവോടെയാണ് ദൈവം സൃഷ്ടിച്ചത് എന്ന് അവർ ലോകത്തോട് വിളിച്ച് പറഞ്ഞു. ദൈവമല്ല പുരുഷന്മാരാണ് സ്ത്രീകളെ കഴിവില്ലാത്തവരാക്കിയത്. അവർക്ക് കീഴിൽ സ്ത്രീകളെ അടിമകളാക്കി, അവരുടെ ശബ്ദം അടിച്ചമർത്തപ്പെട്ടു. യഥാർഥത്തിൽ ഈ ക്രൂരത ദൈവത്തെ തന്നെ നിന്ദിക്കുന്നതിന് തുല്യമാണ്. മേരി ആസ്റ്റൽ അസമത്വത്തിനെതിരെ പറഞ്ഞ് വച്ചത് ഇതാണ്.

ബൈബിളിനെ കൂട്ടുപിടിച്ച് സ്ത്രീകൾ എന്നാൽ പുരുഷന്മാരുടെ വാരിയെല്ലാൽ സൃഷ്ടിച്ചവരാണ് എന്ന പൊതുബോധം പുരുഷന്മാർ സമൂഹത്തിൽ അടിച്ചേൽപ്പിച്ചിരുന്നു. എന്നാൽ ദൈവത്തിന്റെ മുൻപിൽ സ്ത്രീകളും പുരുഷന്മാരും ഒന്നാണെന്ന് മേരി വാദിച്ചു

പോരാട്ടങ്ങളുടെ കൂട്ടുകാരി

എഴുത്തിലൂടെ പോരാട്ടങ്ങൾ നടത്തിയ മേരി ആസ്റ്റൽ ലോകത്തിലെ തന്നെ ആദ്യത്തെ ഫെമിനിസ്റ്റ് ആണെന്ന് പറയാം. 1666 ൽ ഒരു ഇടത്തരം ആംഗ്ലിക്കൻ കുടുംബത്തിലാണ് മേരി ജനിച്ചത്. ന്യൂകാസിലിൽ ജനിച്ച മേരി ആസ്റ്റലിന്റെ അച്ഛൻ ഒരു കൽക്കരി വ്യാപാരി ആയിരുന്നു. സ്ത്രീകളുടെ പ്രശ്നങ്ങളെ ആദ്യമായി പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽ കൊണ്ട് വന്നത് അവരായിരുന്നു. ഇന്നും അവരുടെ ആശയങ്ങൾ ചർച്ച ചെയ്യപ്പെടുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.

ജീവിതത്തിലുടനീളം സ്ത്രീകൾ നേരിടുന്ന അസമത്വത്തെ ചോദ്യം ചെയ്ത മേരി ആസ്റ്റൽ ഏറ്റവും ശക്തമായ ഒരു ഫെമിനിസ്റ്റ് തന്നെ ആയിരുന്നു. മതവിശ്വാസി ആയിരുന്നെങ്കിൽ കൂടി യഥാസ്ഥിതിക ചിന്താഗതി ഉള്ള വ്യക്തി ആയിരുന്നു മേരി ആസ്റ്റൽ. കുടുംബത്തിലെയും സമൂഹത്തിലെയും മറ്റ് മതവിശ്വാസികളുടെയും ചിന്താഗതി ഇടുങ്ങിയതായിരുന്നെങ്കിൽ മേരിയുടേത് അതിരുകളില്ലാത്തതായിരുന്നു. അതിനാൽ തന്നെ കാലത്തിനതീതമായി സഞ്ചരിച്ച ചിന്താഗതി ഇന്നും ഏറെ ചർച്ച ചെയ്യപ്പെടുന്നു. എന്നാൽ 17 ആം നൂറ്റാണ്ടിൽ നിലനിന്നിരുന്ന അസമത്വ രീതികൾ ഇന്നും നിലനിൽക്കുന്നു എന്നത് ഏറെ അസ്വസ്ഥത ഉളവാക്കുന്നതാണ്.

കൗമാരപ്രായത്തിൽ മേരി ആസ്റ്റൽ കടുത്ത വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു. അന്ന് നിലനിന്നിരുന്ന പല രീതികളും അവരെ ഒറ്റപ്പെടലിന്റെ ഇരുട്ടിലേക്ക് നയിച്ചു. ആ സമയം തന്റെ ഒറ്റപ്പെടലിന്റെ ഭീതി കവിതകളിലൂടെ ലോകത്തെ അറിയിക്കുകയുണ്ടായി. അവളുടെ ചിന്താഗതികൾ തന്റെ തന്നെ ഭാവിക്ക് ഗുണം ചെയ്യില്ല എന്ന ഭയവും ഉണ്ടായിരുന്നു. തന്റെ 21 ആം വയസിൽ നിരാശയും വിഷമവും എല്ലാം അവരുടെ കവിതകളിലൂടെ പ്രകടിപ്പിക്കുകയായിരുന്നു. 17 ആം നൂറ്റാണ്ടിലെ സമൂഹത്തിൽ സ്ത്രീയുടെ കഴിവുകൾക്കും സ്വപ്നങ്ങൾക്കും യാതൊരു ഭാവിയും ഉണ്ടായിരുന്നില്ല. ഇത് തന്നെ ആയിരുന്നു അവർക്കുണ്ടായ നിരാശയുടെ കാരണവും.

അമ്മയുടെ മരണ ശേഷം 1688 ൽ മേരി ആസ്റ്റൽ ചെൽസിയിലേക്ക് താമസം മാറി. നിരാശകളുടെ ഇരുട്ടും അതോടൊപ്പം എഴുത്തുകാരി എന്ന നിലയിൽ ഉണ്ടായ സാമ്പത്തിക ബുദ്ധിമുട്ടുകളും അവിടെയും അവരെ വേട്ടയാടി. എന്നാൽ ആ നഗരത്തിൽ സ്വപ്നങ്ങളുടെയും മാറ്റങ്ങളുടെയും വെളിച്ചം അവരെ കാത്തിരുന്നു. എഴുത്തിനെ സ്നേഹിക്കുന്ന ഒരുപറ്റം സ്ത്രീ സുഹൃത്തുക്കളെ അവിടെ വച്ച് മേരി പരിചയപ്പെടാൻ ഇടയായി. അത് അവർക്ക് നൽകിയ ആത്മവിശ്വാസം ചെറുതായിരുന്നില്ല. അതോടൊപ്പം കാന്റൻബറി ആർച്ച് ബിഷപ് വില്യം സാൻസ്ക്രോഫ്റ്റുമായുണ്ടായ അടുത്ത സൗഹൃദം സാമ്പത്തിക സഹായം ലഭിക്കാനും സഹായിച്ചു.

അദ്ദേഹം എഴുത്തുക്കളെ സ്നേഹിച്ചിരുന്നു അതിനാൽ തന്നെ മേരിയുടെ എഴുത്തുകളിൽ വളരെയേറെ അകൃഷ്ടനായ വില്യം സാമ്പത്തികമായി സഹായിക്കുന്നതിനോടൊപ്പം സമാന ചിന്താഗതികളുള്ള പലരെയും മേരിക്ക് പരിചയപ്പെടുത്തുകയുണ്ടായി. ഒരുപക്ഷെ മേരി ആസ്റ്റലിന്റെ ജീവിതത്തിലെ ഏറ്റവും വിലമതിക്കാനാവാത്ത സമ്പാദ്യമായിരുന്നു അവിടെ ലഭിച്ച സൗഹൃദങ്ങൾ. അതോടെ അവരുടെ ആശയങ്ങൾ കൂടുതൽ കരുത്താർജിക്കാൻ തുടങ്ങി.

1694 ൽ മേരി ആസ്റ്റൽ രചിച്ച ആദ്യത്തെ പുസ്തകം പുറത്തിറങ്ങി. വിദ്യാഭ്യാസം എന്ന പ്രാഥമിക ആവശ്യത്തിന്റെ പ്രാധാന്യം ആ പുസ്തകത്തിൽ വ്യക്തമാക്കിയിരിക്കുന്നു. സ്ത്രീകൾക്ക് അവരുടെ ഇഷ്ട്ടത്തിന് വിദ്യാഭ്യാസം ലഭിക്കുകയെന്നത് വളരെ പ്രധാനമാണ്

അങ്ങനെ 1694 ൽ മേരി ആസ്റ്റൽ രചിച്ച ആദ്യത്തെ പുസ്തകം പുറത്തിറങ്ങി. വിദ്യാഭ്യാസം എന്ന പ്രാഥമിക ആവശ്യത്തിന്റെ പ്രാധാന്യം ആ പുസ്തകത്തിൽ വ്യക്തമാക്കിയിരിക്കുന്നു. സ്ത്രീകൾക്ക് അവരുടെ ഇഷ്ട്ടത്തിന് വിദ്യാഭ്യാസം ലഭിക്കുകയെന്നത് വളരെ പ്രധാനമാണ്. ഈ ആശയം 17 ആം നൂറ്റാണ്ടിൽ മേരി ആസ്റ്റൽ പറഞ്ഞ് വച്ചെങ്കിലും ഈ ചർച്ചകൾ ഇന്നും നിലനിൽക്കുന്നു എന്നത് വസ്തുതയാണ്. സമൂഹം നിർവചിച്ചിരുന്ന സ്ത്രീയുടെ ശീലങ്ങൾക്ക് അതീതമായി സ്വന്തം ശീലങ്ങളെ ഇഷ്ടപ്പെടാനും സ്വന്തം ഇഷ്ടങ്ങൾക്ക് പിറകെ സഞ്ചരിക്കാനും മേരി ആസ്റ്റൽ പറയുന്നു.

ഉറച്ച മനസും വാക്കുകളും

"ദൈവം ഒരിക്കലും സ്ത്രീകളെ പുരുഷനിൽ കുറഞ്ഞല്ല സൃഷ്ടിച്ചിരിക്കുന്നത്. അന്നത്തെ സമൂഹം പറയുന്ന അസമത്വ ചിന്താഗതികൾക്ക് ഒരിക്കലും ദൈവത്തെ കൂട്ട് പിടിക്കാനാവില്ല." അന്ന് നിലനിന്നിരുന്ന ഇരുൾ മൂടിയ ചിന്തകൾക്കെതിരെ മേരി ആഞ്ഞടിച്ചു. 1694 ഇൽ പുറത്തിറങ്ങിയ 'A Proposal to the Ladies' ൽ സ്ത്രീകൾ പുരുഷന്മാരുടെ തണലിൽ കഴിയുകയല്ല വേണ്ടത് പകരം അവരുടെ കഴിവുകളെ വികസിപ്പിക്കണം എന്ന് മേരി എഴുതിയിട്ടുണ്ട്. ഏറ്റവും വിപ്ലവത്മകമായ അവരുടെ ആശയം മതേതര കന്യാസ്ത്രീ മഠം അല്ലെങ്കിൽ സർവകലാശാലകൾ നിലവിൽ വരണം എന്നതായിരുന്നു. അതിലൂടെ സ്ത്രീകൾക്ക് അവരാഗ്രഹിക്കുന്ന പോലൊരു ജീവിതം നയിക്കാനുള്ള ആത്മവിശ്വാസം പകരുക അതോടൊപ്പം അതിനുതകുന്ന വിദ്യാഭ്യാസം നൽകുക എന്നതായിരിക്കണം ലക്ഷ്യം.

ഒരുപക്ഷെ ഇന്ന് പറയുന്ന പുരോഗനാത്മക ചിന്താഗതിയുടെ ഏറ്റവും ശ്രദ്ധേയമായ ഉദാഹരണമായി ഇതിനെ കാണാൻ സാധിക്കും. അതും 17 ആം നൂറ്റാണ്ടിൽ ആ സമൂഹത്തിൽ ജീവിച്ചിരുന്ന ഒരു സ്ത്രീയുടെ ആശയമാണെന്നതിൽ ഏറെ അത്ഭുതം തോന്നാം. എന്നാൽ അതാണ് മേരി ആസ്റ്റലിനെ ആക്കാലത്ത് വ്യത്യസ്തയാക്കിയത്. കല്യാണത്തിന് എതിരല്ലെങ്കിലും പരസ്പര ധാരണ ഇല്ലാതെ പണത്തിനും മറ്റ് മോഹങ്ങൾക്കും പിന്നാലെ പോയി കല്യാണം കഴിക്കരുതെന്നും 'Some Reflections on Marriage' എന്ന പുസ്തകത്തിൽ അവർ പറയുന്നു.

നാഗരമധ്യത്തിലേക്ക് പ്രക്ഷോഭം പൊട്ടിപുറപ്പെടും മുൻപ് ഫെമിനിസത്തിന്റെ കാഴ്ചപ്പാടുകൾ വാക്കുകളിലൂടെ ആദ്യമായി ലോകത്തിന് മുൻപിൽ തുറന്ന് കൊടുത്ത ആസ്റ്റലിനെ കാലങ്ങൾക്കിപ്പുറം 21 ആം നൂറ്റാണ്ടിലും ചർച്ച ചെയ്യാതിരിക്കാൻ ആവില്ല. കാരണം അവർ പറഞ്ഞ് വച്ച സ്ത്രീപക്ഷ ആശയങ്ങൾ ഇന്നും സമൂഹത്തിൽ മുഴുവനായി നടപ്പാക്കപ്പെട്ടിട്ടില്ല എന്നത് വസ്തുതയാണ്.

പൂർണമായും സ്ത്രീപക്ഷ രചനകൾ ആയിരുന്നതിനാൽ തന്നെ ചുരുക്കം ചില സ്ത്രീകളായിരുന്നു മേരി ആസ്റ്റലിന്റെ സ്ഥിരം വായനക്കാർ. ആക്കാലത്ത് അതിന് വേണ്ട അംഗീകാരം ലഭിച്ചില്ലെങ്കിലും ഫെമിനിസത്തിന്റെ ആദ്യ ആശയം ലോകത്തിന് മുൻപിൽ തുറന്ന് പറഞ്ഞ മേരിയുടെ കൃതികൾ ഇന്നും ഏറെ പ്രസക്തമാണ്. സ്ത്രീ എന്നാൽ സ്വന്തം തീരുമാങ്ങൾക്കനുസരിച്ച് സ്വന്തം ഇഷ്ടങ്ങൾക്ക് പിന്നാലെ പോയി വിജയിക്കേണ്ടവൾ ആണെന്ന ഏറ്റവും ശക്തമായ നിലപാടാണ് അവർ പറഞ്ഞ് വച്ചത്. 1709 ഇൽ സാമൂഹിക ജീവിതത്തോട് വിട പറഞ്ഞ ആസ്റ്റൽ പിന്നീട് സ്ത്രീകൾക്ക് വേണ്ടി ഒരു സ്കൂൾ തന്നെ ആരംഭിക്കുകയുണ്ടായി. 1731 ൽ ബ്രസ്റ്റ് ക്യാൻസർ മൂലം മരണപ്പെട്ട മേരി ആസ്റ്റൽ കാലങ്ങൾ താണ്ടി ഈ 21 ആം നൂറ്റാണ്ടിലും ഏറെ ശക്തമായ സ്ത്രീയായി നിലനിൽക്കുന്നു, ചർച്ച ചെയ്യപ്പെടുന്നു.