കേരളപ്പിറവിയുടെ 65ാം വാര്‍ഷിക ദിനത്തിൽ മലയാളികൾക്കായി സമത്വ ചിന്തയുടെ, സമഭാവനയുടെ, ഫെമിനിസത്തിന്റെ, അടിയുറച്ച സ്ത്രീപക്ഷ ചിന്തകളുടെ, നിലപാടുകളുടെ മാധ്യമമായി സ്റ്റോറിയോ കുടുംബത്തില്‍ നിന്നും ഷി ഈസ് ഈക്വൽ എത്തുന്നു. കേരളപ്പിറവി ദിനത്തിൽ വനിതകൾക്കുള്ള ആദരമെന്ന നിലക്കാണ് സംസ്ഥാനത്തെ ആദ്യ സ്ത്രീപക്ഷ പോഡ്കാസ്റ്റ് മാധ്യമമായി ഷി ഈസ് ഈക്വൽ എത്തുന്നത്.

സമത്വം വാക്കുകളിലൊതുക്കാതെ എങ്ങനെ പ്രാവർത്തികമാക്കണം, എന്താണ് സ്ത്രീസമൂഹം നേരിടുന്ന പ്രധാന പ്രശ്നങ്ങൾ?, എന്താകണം പരിഹാര മാർഗങ്ങൾ? സാമൂഹ്യവികസനത്തെ മുൻനിർത്തി സ്ത്രീപക്ഷ ചിന്തകളെ പ്രവർത്തിപദത്തിൽ കൊണ്ട് വരേണ്ടതെങ്ങനെ?, കൂടുതൽ വനിതാ സാരഥികളെ സമൂഹത്തിന്റെ ഓരോ മേഖലകളിലും എങ്ങനെ സൃഷ്ടിച്ചെടുക്കാം തുടങ്ങി സമസ്ത മേഖലകളിലും സമത്വ ചിന്ത ഊട്ടിയുറപ്പിക്കുന്ന ചിന്തകൾക്കും പ്രവർത്തികൾക്കുമാണ് 'ഷി ഈസ് ഈക്വൽ' മുൻ‌തൂക്കം നൽകുന്നത്.

Why subscribe?

Subscribe to get full access to the newsletter and website. Never miss an update.

Stay up-to-date

You won’t have to worry about missing anything. Every new edition of the newsletter goes directly to your inbox.

Join the crew

Be part of a community of people who share your interests.

To find out more about the company that provides the tech for this newsletter, visit Substack.com.